കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വം

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോയുടെ അടുത്ത നീക്കമെന്ത്. രാജി പ്രഖ്യാപിക്കുന്ന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതും ഇക്കാര്യമാണ്. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടല്ല രാജിവച്ചതെന്നും നിലപാട് വിട്ട് കളിക്കില്ലെന്നുമായിരുന്നു ചാക്കോയുടെ മറുപടി. എന്നാല്‍ പുതിയ വാര്‍ത്ത മറ്റൊന്നാണ്. പിസി ചാക്കോ എന്‍സിപിയില്‍ ചേരുമെന്നാണ് സൂചനകള്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചാക്കോ. വിശദാംശങ്ങള്‍ ഇങ്ങനെ....

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനും

ബിജെപി വലവീശിയോ

ബിജെപി വലവീശിയോ

പിസി ചാക്കോ രാജിവയ്ക്കുമ്പോള്‍ ബിജെപി വലവീശിയിരിക്കുമെന്നാണ് പൊതുവെയുള്ള സംസാരം. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നുമെല്ലാം നിരവധി പേര്‍ ബിജെപിയില്‍ ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ചര്‍ച്ച സജീവമായത്.

ടോം വടക്കന്റെ വഴി സ്വീകരിക്കുമോ

ടോം വടക്കന്റെ വഴി സ്വീകരിക്കുമോ

പിസി ചാക്കോ ബാജെപിക്കൊപ്പം നില്‍ക്കുമോ എന്നാണ് ഏവര്‍ക്കും അറിയേണ്ടിയിരുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ടോം വടക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഭാവി കാര്യങ്ങല്‍ തീരുമാനിച്ചിട്ടല്ല രാജി തീരുമാനം എടുത്തതെന്നായിരുന്നു ചാക്കോയുടെ മറുപടി.

ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍

ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍

കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ദില്ലിയിലെ കോണ്‍ഗ്രസ് ചുമതല പിസി ചാക്കോയ്ക്കായിരുന്നു. അദ്ദേഹം രാജിവയ്ക്കുമെന്ന് അന്നു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുകയാണ് ചാക്കോ ചെയ്തത്.

ഗ്രൂപ്പിസം പുതിയ സംഭവമാണോ

ഗ്രൂപ്പിസം പുതിയ സംഭവമാണോ

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് പിസി ചാക്കോയുടെ അപ്രതീക്ഷിത രാജി. കേരളത്തിലെ കോണ്‍ഗ്രസിലുള്ള ഗ്രൂപ്പിസമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത് പുതിയ സംഭവമല്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ പ്രതികരണം.

എന്‍സിപിയുടെ ക്ഷണം

എന്‍സിപിയുടെ ക്ഷണം

അതിനിടെയാണ് എന്‍സിപി പിസി ചാക്കോയെ ക്ഷണിച്ചിട്ടുള്ളത്. ശരദ് പവാറുമായി അടുത്ത ബന്ധമുള്ളതുകൊണ്ടാകാം ചാക്കോയെ എന്‍സിപി ക്ഷണിച്ചത്. അര്‍ഹമായ പരിഗണന അദ്ദേഹത്തിന് നല്‍കുമെന്ന് എന്‍സിപി കേരള സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്‍സിപിക്ക് ഗൂണം ചെയ്യും

എന്‍സിപിക്ക് ഗൂണം ചെയ്യും

പിസി ചാക്കോയെ സ്വാഗതം ചെയ്യുന്നു. നേതൃത്വ നിരയില്‍ തന്നെ അര്‍ഹമായ സ്ഥാനം നല്‍കി സ്വീകരിക്കും. ചാക്കോയുടെ വരവ് എന്‍സിപി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരദ് പവാറിനൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എല്ലാ പദവികളും വഹിച്ചു

എല്ലാ പദവികളും വഹിച്ചു

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പിസി ചാക്കോ, യൂത്ത് കോണ്‍ഗ്രസിലും കെപിസിസിയിലും ഹൈക്കമാന്റിലും പദവികള്‍ വഹിച്ചിട്ടുണ്ട്. എംഎല്‍എയും എംപിയുമായിട്ടുണ്ട്. സംസ്ഥാനത്ത് വ്യവസായ മന്ത്രിയുമായിരുന്നു. പാര്‍ലമെന്ററി സിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തെ പിന്തുണച്ച ചാക്കോ

ഇടതുപക്ഷത്തെ പിന്തുണച്ച ചാക്കോ

എകെ ആന്റണിക്കൊപ്പം ഇടതുപക്ഷത്തെ പിന്തുണച്ച ചരിത്രവും പിസി ചാക്കോയ്ക്കുണ്ട്. ആന്റണി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും ചാക്കോ വന്നില്ല. ശേഷം ശരദ് പവാറുമായി സഹകരിച്ചു. പിന്നീടാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തത് കൊണ്ടാണ് ചാക്കോ രാജിവച്ചത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

500 വോട്ട് മറിഞ്ഞാല്‍... പെരിന്തല്‍മണ്ണയില്‍ കൊടുവള്ളി മോഡല്‍; മുസ്തഫ കോടികള്‍ ഇറക്കിയെന്ന് പ്രചാരണം500 വോട്ട് മറിഞ്ഞാല്‍... പെരിന്തല്‍മണ്ണയില്‍ കൊടുവള്ളി മോഡല്‍; മുസ്തഫ കോടികള്‍ ഇറക്കിയെന്ന് പ്രചാരണം

English summary
NCP Kerala State President Welcomes PC Chacko minutes after Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X