കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയില്‍ തര്‍ക്കം, മന്ത്രിസ്ഥാനം പാരിതോഷികമായി നല്‍കാനുള്ളതല്ലെന്ന് ശശീന്ദ്രന്‍

കേസില്‍ ആരോപണവിധേയനായ മുതിര്‍ന്ന പോലീസ് ഓഫിസര്‍ നെല്‍സന്‍ തോമസിനെ വളരെ കഷ്ടപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ വീണ്ടും തര്‍ക്കം. മുതിര്‍ന്ന നേതാക്കളെല്ലാം തോമസ് ചാണ്ടിയുടെയും ശശീന്ദ്രന്റെയും പക്ഷം പിടിച്ചാണ് പരസ്പരം പോരടിക്കുന്നത്. പാരിതോഷികമായി നല്‍കാനുള്ളതല്ല മന്ത്രി സ്ഥാനമെന്ന് ശശീന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

1

ഇത്തരത്തില്‍ മന്ത്രിസ്ഥാനം നല്‍കി ആരെയും പാര്‍ട്ടിയില്‍ എടുക്കേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടി യോഗത്തില്‍ ശശീന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ആര്‍എസ്പി എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കുന്നത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെയാണ് ശശീന്ദ്രന്‍ തള്ളിയിരിക്കുന്നത്. വെറും ഊഹാപോഹങ്ങളാണ് ഇത്തരമൊരു ചര്‍ച്ചയെ കുറിച്ച് പ്രചരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ മറ്റ് പാര്‍ട്ടികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

നേരത്തെ എന്‍സിപിയില്‍ ഒഴിവുന്ന വന്ന മന്ത്രിസ്ഥാനത്തേക്ക് കോവൂര്‍ കുഞ്ഞുമോനെ കൊണ്ടുവരുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കുഞ്ഞുമോന്‍ തന്നെ തള്ളിയിരുന്നു. എന്‍സിപിയുമായി യാതൊരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടെന്ന് അറിഞ്ഞതെന്നും കുഞ്ഞുമോന്‍ വ്യക്തമാക്കി.

2

അതേസമയം വിവിധ കേസുകളുമായി ബന്ധപ്പെട്ട് എന്‍സിപിയുടെ രണ്ട് എംഎല്‍എമാരായ ശശീന്ദ്രനും തോമസ് ചാണ്ടിയും കുരുക്കിലാണ്. ഇവരുടെ കേസ് ഉടനെ അവസാനിക്കാത്ത സാഹചര്യത്തില്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തുനിന്നുള്ള പാര്‍ട്ടിയെ ലയിപ്പിച്ച് മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനും എന്‍സിപി ആലോചിക്കുന്നുണ്ട്. നേരത്തെ ബാലകൃഷ്ണ പിള്ളയെ ഇത്തരത്തില്‍ പാര്‍ട്ടിയിലെത്തിക്കാനും അതുവഴി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാനും എന്‍സിപി ശ്രമിച്ചിരുന്നു.

English summary
ncp not hand over ministership to kovoor kunjumon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X