Get Updates
Get notified of breaking news, exclusive insights, and must-see stories!

പീതാംബരനെ വെട്ടിയത് പവാര്‍, കാപ്പനൊപ്പം പോകുമോ? ചാക്കോ എന്‍സിപിയില്‍ അതിശക്തനാവും

കൊച്ചി: എന്‍സിപിയില്‍ ടിപി പീതാംബരന്‍ യുഗത്തിന് അന്ത്യമായിരിക്കുകയാണ്. ഇനി അദ്ദേഹത്തിന് യാതൊരു റോളും പാര്‍ട്ടിയിലുണ്ടാവില്ല. പാര്‍ട്ടിയില്‍ ശശീന്ദ്രന്‍ വിഭാഗം ഇതോടെ ശക്തി നേടിയിരിക്കുകയാണ്. അദ്ദേഹം മാത്രമേ ഇനി ഔദ്യോഗിക വിഭാഗമായി പാര്‍ട്ടിയില്‍ ഉണ്ടാവൂ. എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള രാഷ്ട്രീയ തീരുമാനം ഗുണകരമായി എന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ട്. എന്‍സിപിയില്‍ പിസി ചാക്കോ അതിശക്തനാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.

പീതാംബരനെ വെട്ടി

പീതാംബരനെ വെട്ടി

പീതാംബരനെ വെറുതെ നീക്കിയതല്ല, വെട്ടിയതാണ്. അതിന് കളമൊരുക്കിയത് ശശീന്ദ്രനാണ്. കൃത്യമായ സന്ദേശം അദ്ദേഹത്തെ കുറിച്ച് ശരത് പവാറിനെ ശശീന്ദ്രന്‍ ബോധിപ്പിച്ചിരുന്നു. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ട് പോയിട്ടും അദ്ദേഹത്തിനെ അനുകൂലിക്കുന്ന നിലപാടാണ് പീതാംബരന്‍ സ്വീകരിച്ചിരുന്നത്. ഇത്തരമൊരു വിമത സ്വഭാവം കാണിക്കുന്ന നേതാവിനെ എല്ലാ ചുമതലകളില്‍ നിന്ന് മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വെട്ടിയത് പവാര്‍

വെട്ടിയത് പവാര്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തോട് തെറ്റിപ്പിരിഞ്ഞ് എന്‍സിപിയിലെത്തിയ പിസി ചാക്കോയ്ക്ക് ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മിന്നില്‍ വേഗത്തിലാണ് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കിയത്. അത് പീതാംബരനെ വെട്ടാനുള്ള നീക്കമായിരുന്നു. പിണറായി സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി രണ്ട് എംഎല്‍എമാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം വഷളായതാണ് കേന്ദ്ര നേതൃത്വത്തെ മാറ്റത്തിന് പ്രേരിപ്പിച്ചത്. പീതാംബരന്റെ പടിയിറക്കം പാര്‍ട്ടിക്കുള്ളില്‍ ചലനങ്ങളുണ്ടാക്കും.

ദുര്‍ബലമായി എതിരാളികള്‍

ദുര്‍ബലമായി എതിരാളികള്‍

ശശീന്ദ്രന്റെ എതിരാളികള്‍ പാര്‍ട്ടിയില്‍ ദുര്‍ബലമായിരിക്കുകയാണ്. എന്‍സിപിയുടെ കേരള ഘടകത്തില്‍ രണ്ട് ചേരിയുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മന്ത്രി സ്ഥാനത്തിനായി പീതാംബരന്‍ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതില്‍ ശരത് പവാര്‍ കലിപ്പിലായിരുന്നു. കടുത്ത നീരസത്തെ തുടര്‍ന്ന് പെട്ടെന്ന് എടുത്ത തീരുമാനമാണ് പീതാംബരന്റെ സ്ഥാനമാറ്റം. സംസ്ഥാനത്ത് ഒത്തുതീര്‍ക്കേണ്ട പ്രശ്‌നം വഷളാക്കിയെന്നാണ് പീതാംബരനെതിരെയുള്ള വിലയിരുത്തല്‍. പുതുമുഖമായ തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു പീതാംബരന് താല്‍പര്യം.

കാപ്പനൊപ്പം പോകുമോ?

കാപ്പനൊപ്പം പോകുമോ?

തോമസ് ചാണ്ടിയുമായുള്ള അടുപ്പമാണ് പീതാംബരനെ തോമസ് കെ തോമസിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ശശീന്ദ്രനോട് മാണി സി കാപ്പന്‍ പോയതിലുള്ള കലിപ്പുമുണ്ടായിരുന്നു. അതേസമയം എന്‍സിപിയില്‍ നിന്ന് അദ്ദേഹം വിട്ടുപോകാന്‍ സാധ്യത കൂടുതലാണ്. മാണി സി കാപ്പനും നല്ല അടുപ്പമുണ്ട് പീതാംബരന്. നേരത്തെ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കാപ്പന്‍ ക്ഷണിച്ചിരുന്നു. എന്‍സികെയിലേക്ക് അദ്ദേഹം പോകാനാണ് സാധ്യത. യുഡിഎഫില്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റ് വരെ ലഭിച്ചേക്കാം.

ചാക്കോ കരുത്തനാവുന്നു

ചാക്കോ കരുത്തനാവുന്നു

പിസി ചാക്കോ എന്‍സിപിയില്‍ വളരെ പെട്ടെന്ന് തന്നെ കരുത്തനാവുകയാണ്. എന്‍സിപിയില്‍ സംഘടനാ സംവിധാനം കുറച്ച് കാലമായി നിര്‍ജീവമാണ്. അത് ശക്തമാക്കുകയാണ് ഇനി ചാക്കോയുടെ ടാര്‍ഗറ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ചാക്കോ തന്നെ പറഞ്ഞ് കഴിഞ്ഞു. പവാര്‍ അദ്ദേഹത്തെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പോലുള്ള പദവി നല്‍കി ദേശീയ തലത്തിലേക്ക് കൊണ്ടുവരും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ അംഗമാക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
    സത്യപ്രതിജ്ഞ ചെയ്ത അന്നുതന്നെ ആദ്യ പണി കിട്ടി വീണ ജോർജ്
    എന്തുകൊണ്ട് ചാക്കോ

    എന്തുകൊണ്ട് ചാക്കോ

    ചാക്കോയ്ക്ക് കൂടുതല്‍ പദവി നല്‍കുന്നതില്‍ പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ദേശീയ നേതൃത്വത്തില്‍ ഡിപി ത്രാപാഠിയുടെ വിയോഗവും താരിഖ് അന്‍വറിനെ പോലുള്ളവര്‍ പാര്‍ട്ടി വിട്ടുപോവുകയും ചെയ്തതാണ്. അഖിലേന്ത്യാ തലത്തില്‍ അത്തരമൊരു നേതാവിനെ പവാറിന് ആവശ്യപ്പെട്ടു. ചാക്കോയ്ക്ക് അത്തരം ബന്ധങ്ങള്‍ ദേശീയ തലത്തിലുണ്ട്. കൂടുതല്‍ പേര്‍ എന്‍സിപിയിലേക്ക് വരാനും ഇടയുണ്ട്. എന്‍സിപിക്ക് സഭയില്‍ ഉറച്ച ശബ്ദമായി മാറാനും ചാക്കോയ്ക്ക് സാധിക്കും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+