Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയിലും ദേവികുളത്തും ബിജെപിക്ക് തിരിച്ചടി: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളി,

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെ രണ്ട് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. ദേവികുളം, തലശ്ശേരി എന്നീ മണ്ഡലങ്ങളിൽ എൻഡിഎ ടിക്കറ്റിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ച എഐഎഡിഎംകെയുടെ ആർ എം ധനലക്ഷ്മി, എന്‍ഡിഎയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി എന്നിവരുടെ പത്രികയാണ് തള്ളിക്കളഞ്ഞിട്ടുള്ളത്.

മൂന്ന് പത്രിക തള്ളി

മൂന്ന് പത്രിക തള്ളി

ദേവികുളം മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാർഥിയുത് ഉൾപ്പടെ മൂന്ന് സ്ഥാനാർത്ഥികളുടെ പത്രികകള്‍ തള്ളിയിട്ടുണ്ട്. ബിഎസ്പിയില്‍ നിന്ന് മത്സരിക്കുന്ന തങ്കച്ചൻ എന്ന സ്ഥാനാർത്ഥിയുടെ പത്രികയും വരണാധികാരി തള്ളിയിട്ടുണ്ട്. ഫോം 26ലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് നാമനിർദേശ പത്രിക തള്ളിക്കളഞ്ഞിട്ടുള്ളത്.

പത്രിക തള്ളി

പത്രിക തള്ളി

2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ച് ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ധനലക്ഷ്മി. ഇത്തവണയും ജനവിധി തേടാനുള്ള നീക്കത്തിനിടെയാണ് തിരിച്ചടിയേൽക്കുന്നത്. ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ധനലക്ഷ്മി. ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എ രാജയുമാണ് നിയമസഭയിലേക്കു ജനവിധി തേടുന്നത്. ഇരുവരുടേയും കന്നിയങ്കമാണെന്ന പ്രത്യേകയും സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ട്.

 ഒപ്പില്ലാത്തത് തിരിച്ചടി

ഒപ്പില്ലാത്തത് തിരിച്ചടി

തലശ്ശേരി മണ്ഡലത്തിൽ നിന്ന് എൻഡിഎ ടിക്കറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ പത്രികയും വരണാധികാരി തള്ളിയിട്ടുണ്ട്. ബിജെപി ജില്ലാ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന നേതാവ് കൂടിയാണ് ഹരിദാസ്. ഇദ്ദേഹത്തിന്റെ നാമനിർദേശ പത്രികയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് തള്ളുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേ സമയം ബിജെപിക്ക് ഏറ്റവും അധികം വോട്ടുകളുള്ള മണ്ഡലമാണ് തലശ്ശേരി എന്നിരിക്കെ പത്രിക തള്ളിയത് പാർട്ടിയ്ക്ക് തിരിച്ചടിയാവും. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സമർപ്പിക്കാതായതോടെ അക്ഷരാർത്ഥത്തിൽ ബിജെപിക്ക് തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതായി.

Recommended Video

cmsvideo
    #KLElection2021 പത്രികകൾ തള്ളി; വെട്ടിലായി എൻഡിഎ
    ഷാജിക്കെതിരെ എൽഡിഎഫ്

    ഷാജിക്കെതിരെ എൽഡിഎഫ്


    അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുന്ന കെഎം ഷാജിക്കെതിരെ എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ഷാജിയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് രംഗത്തെത്തിയിട്ടുള്ളത്. വെളിപ്പയുഡിഎഫ് ടിക്കറ്റ് മാര്‍ച്ച് 22നാണ്. ആറ് വർഷത്തേക്ക് തിഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് വിധിയിൽ ചൂണ്ടിക്കാൻണിക്കുവ്വത്. സംസ്ഥാനത്ത് പത്രികകൾ പിന്‍വലിക്കാനുള്ള അവസാന തീയതിഇതുവരെ 2138 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.

    സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് തിരിച്ചടി

    സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് തിരിച്ചടി

    മലപ്പുറം കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയും തള്ളിക്കളഞ്ഞിട്ടുണ്ട്. കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയാണ് പരിശോധന തർക്കങ്ങളെത്തുടർന്നു തള്ളിയത്. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പത്രികയിൽ മറച്ചുവച്ചെന്നാണ് ആരോപണം.

     ഗുരുവായൂരിലും ഒപ്പില്ല


    ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കറ്റ് നിവേദിതയുടെ നാമനിർദേശ പത്രികയാണ് സത്യവാങ്മൂലത്തിൽ സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താൽ വരണാധികാരി തള്ളിക്കളഞ്ഞിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+