കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ സ്വീകരിക്കാൻ തയ്യാറെടുപ്പുമായി നെടുമ്പാശേരി; പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കുന്നു

Google Oneindia Malayalam News

കൊച്ചി; കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കികൊണ്ടുവരുന്നത് സംബന്ധിച്ച് അനുകൂല നിലപാടാണ് കേരളത്തിന്.പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കിലും ക്വാറന്റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാൻ തയ്യാറാണെന്നും കേരളം കേന്ദ്രത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രവാസികളെ സ്വീകരിക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകുടം.

വിദേശത്ത് നിന്ന് എത്തുന്നവരെ പരിശോധിക്കുന്നത് മുതൽ താമസം, നിരീക്ഷണം, ക്വാറന്റീൻ കാലാവധി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന പദ്ധതിക്കാണ് ജില്ലാ ഭരണകുടം രൂപരേഖ തയ്യാറാക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പ്രാഥമിക പരിശോധന നടത്തുന്നതിനാണ് ആലോചന. ഇത് സംബന്ധിച്ച് ഇന്ന് ജില്ലാകളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

gulf-1587735

വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾക്ക് പ്രധാന്യം നൽകും. അധികം വൈകാതെ തന്നെ സര്‍ക്കാരിലേക്ക് കലക്ടർ കര്‍മ പദ്ധതി സമര്‍പ്പിക്കും.

അതേസമയം എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവരെ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. അതിന് വേണ്ടി എന്ത് ക്രമീകരണങ്ങൾ ആവശ്യമായി വന്നാലും അതെല്ലാം ഒരുക്കുമെന്നും ഒരു ആശങ്കയും അക്കാര്യത്തിൽ വേണ്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗമല്ലാത്ത മറ്റ് കാരണങ്ങളാല്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ ഇടപെടണം എന്ന് കാണിച്ച് പ്രധാനമന്തിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ലോക്കഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫൈളറ്റുകള്‍ നിര്‍ത്തിവെച്ചത് പ്രവാസികളെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുളള അപേക്ഷ പരിഗണിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികള്‍ ആരോഗ്യ മന്ത്യാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം പിടിക്കുകയാണ്.

Recommended Video

cmsvideo
Pinarayi Vijayan writes to PM Modi, Seeks Help | Oneindia Malayalam

എന്നാല്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ മൃദേഹം എത്തിക്കുന്നതിന് സമ്മതിച്ചിരുന്നു. അതിന് സമ്മത പത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ എൻഒസി ഇല്ലാതെ തന്നെ മൃതദേഹം അയക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും ലഭിക്കുന്നത് ലോക്ക് ഡൗൺ കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്. ഇത് മറ്റുള്ളവര്‍ക്ക് കൂടി ബാധകമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Nedumbasseri airport preparing to recieve expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X