• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം സിനിമ വിജയച്ചതിന്‍റെ ആഹ്ളാദം, ഇന്ന് അതേ സിനിമ അടുത്താഴ്‌ച്ച തീയേറ്ററിൽ ഉണ്ടാകുമോ എന്നുറപ്പില്ല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ആളുകളെ സിനിമാ തിയേറ്ററില്‍ അകറ്റി നിര്‍ത്തുന്നതായി നടന്‍ നീരജ് മാധവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേൾക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വർത്തകൾ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഇതിനിടെ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തിയെന്നും നീരജ് മാധവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സമയത്ത് സിനിമ കാണാൻ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീർത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാൽ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കു മുതൽ എങ്കിലും ആ നിർമാതാവിന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നുവെന്നും നീരജ് മാധവ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

'ഗൗതമന്റെ രഥം'

'ഗൗതമന്റെ രഥം'

ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂർണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ 'ഗൗതമന്റെ രഥം' എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ബുക്ക് മൈ ഷോവിലും മറ്റും വളരെ നല്ല റേറ്റിങ്ങും ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നല്ല കളക്ഷനും ഉണ്ടായിരുന്നു.

ആള് കുറവ്

ആള് കുറവ്

പക്ഷെ തിങ്കളാഴ്ച്ച മുതൽ പല തീയേറ്ററിലും ആള് കുറവാണെന്നും ചില സ്ഥലങ്ങളിൽ ഷോ നടന്നില്ലെന്നും പറയുന്നു. മറ്റു സിനിമകൾക്കും താരതമ്യേന ഈ ദിവസങ്ങളിൽ ആള് കുറവാണെന്ന് അറിയാൻ സാധിച്ചു. പക്ഷെ കഴിഞ്ഞാഴ്ച്ചത്തെ റിലീസുകൾക്കാണ് ഏറ്റവും പരിക്കേറ്റത്.

കൊറോണ വൈറസ്

കൊറോണ വൈറസ്

ഇതിന് പിറകിലുള്ള കാരണം അന്വേഷിച്ചിറങ്ങിയപ്പോൾ മനസിലാക്കാൻ സാധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേൾക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വർത്തകൾ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഇതിനിടെ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തി.

ഗൗരവമുള്ള വിഷയം

ഗൗരവമുള്ള വിഷയം

സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത് ഗൗരവമുള്ള വിഷയം തന്നെയാണ് എന്ന് ബോധ്യവും ഉണ്ട്, എങ്കിലും പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് സർക്കാർ തന്നെ പറയുന്നുണ്ട്. ഈ സമയത്ത് സിനിമ കാണാൻ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീർത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്.

എനിക്ക് പറയാനുള്ളത്

എനിക്ക് പറയാനുള്ളത്

ഇത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു വിഷയം ആയതിനാൽ എല്ലാവരും എങ്ങനേലും എന്റെ സിനിമ കണ്ട് വിജയിപ്പിക്കണം എന്നൊന്നും ഔചിത്യമില്ലാതെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് പറയാനുള്ളത് ഏതാണെന്ന് വെച്ചാൽ, ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവായതുകൊണ്ട് ഈ സിനിമ നടത്തിയെടുക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്.

ഹിന്ദിയിൽ

ഹിന്ദിയിൽ

ഹിന്ദിയിൽ വെബ് സീരീസ് ചെയ്യാൻ പോയതായിരുന്നു എന്നൊന്നും പലർക്കും അറിയില്ലായിരുന്നു. അന്ന് ഞാൻ സിനിമയിൽ നിന്ന് ഔട്ടായി എന്ന് വരെ പറഞ്ഞ് നടന്നവരുണ്ട്. ഒരുപാട് പേർ ഞങ്ങടെ നിർമാതാവിനെ പിന്തിരിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു, പക്ഷെ അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു കൂടെ നിന്നു, സാറ്റ്ലൈറ്റ് പോലും സിനിമ ഇറങ്ങീട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

നാളെ, വെള്ളിയാഴ്ച്ച

നാളെ, വെള്ളിയാഴ്ച്ച

ഞങ്ങൾക്കെല്ലാവർക്കും ഈ സിനിമയിൽ അത്രയ്ക്കു വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തീയേറ്ററിൽ എത്തിയപ്പോൾ ചിത്രം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ എങ്കിൽ, ഇന്ന് അതേ സിനിമ അടുത്താഴ്‌ച്ച തീയേറ്ററിൽ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്. നാളെ, വെള്ളിയാഴ്ച്ച വമ്പൻ റീലീസുകൾ ഉണ്ട്.

ഇന്നൊരു ദിവസം

ഇന്നൊരു ദിവസം

ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരത്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുള്‍ ഷോസ് ലഭിച്ചാൽ ഒരു പക്ഷെ തിയേറ്റർ ഉടമകൾ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും. അല്ലെങ്കിൽ പിന്നീട് ടിവിയിലൊ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങൾക് എന്നോട് അഭിപ്രായം പറയാം.

നീതി പുലർത്താൻ

നീതി പുലർത്താൻ

പക്ഷെ അപ്പഴും ഇങ്ങനെയൊരു നല്ല സിനിമയുടെ കൂടെ നിന്ന ആ പ്രൊഡ്യുസറോട് നീതി പുലർത്താൻ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടം ബാക്കിയാണ്. ഇതാരുടെയും കുറ്റം കൊണ്ടല്ല. ആരോടും പരിഭവവും ഇല്ല. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാൽ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കു മുതൽ എങ്കിലും ആ നിർമാതാവിന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. മലയാള സിനിമ വിജയിക്കട്ടെ. നന്ദി.

ഫേസ്ബുക്ക് പോസ്റ്റ്

നീരജ് മാധവ്

സമ്പിത് പത്രയോ അനുരാഗ് താക്കൂറോ മുഖ്യമന്ത്രിയാവുമോ? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കെജ്‌രിവാള്‍

ചിലർക്ക് പ്രധാനമന്ത്രിയാകാൻ രാജ്യത്തെ വിഭജിച്ചു, നെഹ്രു വർഗീയവാദി ആണോ? കോൺഗ്രസിനോട് മോദി!

English summary
Neeraj Madhav about coronavirus and movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X