കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടറോ മന്ത്രിയോ തിരിഞ്ഞ് നോക്കിയില്ല; കോമൺവെൽത്ത് സ്വർണ്ണമെഡല്‍ ജേതാവിനെ അപമാനിച്ചെന്ന് ശബരീനാഥന്‍

Google Oneindia Malayalam News

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണ്ണം നേടിയ മലയാളി താര എൽദോസ് പോളിനെ സംസ്ഥാന സർക്കാരും എറണാകുളം ജില്ലാ ഭരണകൂടവും അപമാനിച്ചെന്ന ആരോപണവുമായി മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെഎസ് ശബരീനാഥന്‍. നാട്ടിലേക്ക് തിരിച്ചെത്തിയ എൽദോസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുവാൻ സർക്കാരിന്റെ ഒരു പ്രതിനിധിയും എത്തിയിരുന്നില്ലെന്നും സ്വീകരിച്ചത് ചാലക്കുടി എം പി ബെന്നി ബഹനാനും കുന്നത്തുനാട് മുൻ എംഎൽഎ വി പി സജീന്ദ്രനുമാണെന്നും ശബരി വ്യക്തമാക്കുന്നു.

എൽദോസ് നാട്ടിലെത്തി ദിവസം മൂന്നു കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ, കളക്ടറോ ആരും തന്നെ ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം''ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം'

എറണാകുളം അമ്പലമുകളിലെ യൂത്ത് കോൺഗ്രസ്‌ പ്രോഗ്രാം

എറണാകുളം അമ്പലമുകളിലെ യൂത്ത് കോൺഗ്രസ്‌ പ്രോഗ്രാം കഴിഞ്ഞു രാത്രി വളരെ വൈകിയാണ് കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച എൽദോസിന്റെ കോലഞ്ചേരിയിലെ വീട്ടിലെത്തിയത്. ട്രിപ്പിൽ ജമ്പിൽ വ്യക്തിഗത വിഭാഗത്തിൽ 17.03 m ദൂരം ചാടിയാണ് എൽദോസിന് സ്വർണ്ണം ലഭിച്ചത്.

ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

റോഡരികിൽ വാഹനം പാർക്ക്‌ ചെയ്ത് ഇറങ്ങിയത് നല്ല

റോഡരികിൽ വാഹനം പാർക്ക്‌ ചെയ്ത് ഇറങ്ങിയത് നല്ല ഇരുട്ടിലാണ്. കുറച്ചു വീടുകൾക്കിടയിലൂടെ നടന്നെത്തിയത് എൽദോസിന്റെ അമ്മാവന്റെ വീട്ടിലാണ്. പ്രായമുള്ള മുത്തശ്ശിയും ഭിന്നശേഷിയുള്ള സഹോദരൻ അബിനുമൊപ്പമാണ് എൽദോസ് കഴിയുന്നത്.നാലു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട എൽദോസിനെ വളർത്തി വലുതാക്കിയത് മുത്തശ്ശി മറിയാമ്മയാണ്. പരിമിതകളുടെ നടുവിലാണ് ഇവർ ജീവിക്കുന്നത് -സ്വന്തമായി നല്ലൊരു വീടില്ല, സുരക്ഷിതമായ ജീവിതസാഹചര്യങ്ങളുമില്ല.

വീട്ടിലെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി

വീട്ടിലെ ബുദ്ധിമുട്ടുകൾ ഉള്ളിലൊതുക്കി വളരെ പോസിറ്റീവായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് എനിക്ക് അവനിൽ കാണുവാൻ കഴിഞ്ഞത്. ഭാവിയെക്കുറിച്ചും ഒളിമ്പിക്സിനെ കുറിച്ചും അവന് വലിയ സ്വപ്നങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട്.എൽദോസിന്റെ ജീവിതയാത്രയെക്കുറിച്ചും വിജയത്തെക്കുറിച്ചും നാട്ടുകാർക്ക് പറയാൻ നൂറു നാവാണ്. ഒപ്പം സർക്കാരിനെതിരെ ഒരു പരിഭവവും നാട്ടുകാർ ഒന്നടങ്കം പങ്കുവെച്ചു.

ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ എൽദോസിനെ

ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ എൽദോസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുവാൻ സർക്കാരിന്റെ ഒരു പ്രതിനിധിയും എത്തിയിരുന്നില്ല. സ്വീകരിക്കാൻ എത്തിയതാകട്ടെ ചാലക്കുടി എം.പി ശ്രീ.ബെന്നി ബഹനാനും കുന്നത്തുനാടിന്റെ മുൻ എം.എൽ.എ ശ്രീ.വി.പി സജീന്ദ്രനുമാണ്. എൽദോസ് നാട്ടിലെത്തി ദിവസം മൂന്നു കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ, കളക്ടറോ ആരും തന്നെ ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു സഹായവും എൽദോസ് അടക്കമുള്ള താരങ്ങൾക്ക് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. അറിഞ്ഞിടത്തോളം കേരളത്തിന്റെ സ്പോർട്സ് മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ല.

ജീവിത സാഹചര്യങ്ങളോട് പടവെട്ടി പൊരുതി വരുന്ന

ജീവിത സാഹചര്യങ്ങളോട് പടവെട്ടി പൊരുതി വരുന്ന എൽദോസിനെ പോലെയുള്ള യുവാക്കളെ അനുമോദിക്കുവാനോ ഒന്ന് നേരിൽ കാണുവാനോ ഇവർക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണിവർ ഈ സ്‌ഥാനങ്ങൾ അലങ്കരിക്കുന്നത്? കോമൺവെൽത്ത് ഗെയിംസിൽ ഉന്നത നേടിയ മെഡൽ നേടിയ എല്ലാവർക്കും കേരള സർക്കാർ എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണം. അതോടൊപ്പം ഇവരെ ഒന്ന് വീട്ടിൽ പോയി അനുമോദിക്കുവാനുള്ള നല്ല മനസ്സ് കൂടി കാണിക്കണം. രാജ്യത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട എൽദോസിന് അഭിനന്ദനങ്ങൾ.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

English summary
Neither collector nor minister looked back; Sabarinathan says govt insulted Commonwealth gold medalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X