വികാരാധീനനായി ഇപി ജയരാജന്‍; മാധ്യമങ്ങള്‍ വേട്ടയാടി, പോരാടിയത് രാജ്യത്തിന് വേണ്ടി
തിരുവനന്തപുരം: അഴിമതി വിരുദ്ധ നിലപാടെടുത്തിനാലാണ് തനിക്കെതിരെ ആരോപണം ഉയര്‍ന്നതെന്ന് ഇപി ജയരാജന്‍. അഴിമതി വിരുദ്ധ നിലപാടുകള്‍ ചിലര്‍ക്ക് കടന്ന് കയറാനുള്ള ശ്രമം ഇല്ലാതാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജരാജന്‍ ആരോപിച്ചു.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി സ്ഥാനം രാജിവച്ച ഇപി ജയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുമ്പോഴാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ 12 ദിവസം മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ടയാടി. പോരാടിയത് രാജ്യത്തിന് വേണ്ടിയാണെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. വികാരാധിനനായാണ് ജയരാജന്‍ സംസാരിച്ചത്.

അഴിമതിയും ധൂര്‍ത്തും
വ്യവസായ മേഖല തകര്‍ച്ച നേരിടുമ്പോഴാണ് താന്‍ മന്ത്രിയായി ചുമതലയേറ്റത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ വലിയ അഴിമതിയും ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നത്.

ഭീഷണിക്ക് വഴങ്ങില്ല
അഴിമതി ഇല്ലാതാക്കാന്‍ താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥരാക്കി. തനിക്കെതിരെ ഭീഷണി ഉയര്‍ന്നിട്ടും വഴങ്ങിയില്ല.

നിയമിച്ചത് റിയാബ്
വ്യവസായ വകുപ്പിലെ നിയമനങ്ങളെല്ലാം റിയാബിലെ പാനലില്‍ നിന്നാണെന്നും ഇപി ജയരാജന്‍ വിശദീകരിച്ചു. നിയമനങ്ങള്‍ നടത്തിയത് ചട്ടങ്ങള്‍ പാലിച്ചാണ്. ചട്ടവിരുദ്ധമായി താന്‍ ആരെയും നിയമിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു.

മാഫിയക്ക് വേണ്ടി
വ്യവസായ മേഖലയിലെ മാഫിയക്ക് വേണ്ടി പ്രതിപക്ഷം തന്‍റെ രക്തത്തിന് വേണ്ടി ദാഹിച്ചെന്നും ജയരാജന്‍ ആരോപിച്ചു.

മാധ്യമങ്ങള്‍ വേട്ടയാടി
മാധ്യമങ്ങള്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു. പന്ത്രണ്ട് ദിവസം മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ജയരാജന്‍ ആരോപിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications