വിവാഹത്തട്ടിപ്പ് മാത്രമല്ല ശാലിനിക്കുള്ളത്!! പുതിയ പരാതി ഞെട്ടിക്കും!! തട്ടിയത് ലക്ഷങ്ങള്‍...

  • By: Sooraj
Subscribe to Oneindia Malayalam

വൈപ്പിന്‍: വിവാഹത്തട്ടിപ്പ് നടത്തി പലരില്‍ നിന്നായി പണം കൈക്കലാക്കിയ ശാലിനിക്കെതിരേ പുതിയ പരാതി. പന്തളത്തു വച്ചാണ് വിവാഹവേദിയില്‍ വച്ചു ശാലിനിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഓച്ചന്തുരുത്ത് സ്വദേശിയായ സജീവാണ് യുവതിക്കെതിരേ പുതിയ പരാതിയുമായി രംഗത്തു വന്നത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ശാലിനി ഏഴര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സജീവിന്റെ പരാതിയില്‍ പറയുന്നത്.

അവരെ കണ്ട് മിഷേല്‍ ഭയന്നു!!! കുടുംബം പറഞ്ഞ ആ രണ്ടു പേര്‍!! കേസ് പുതിയ വഴിത്തിരിവിലേക്ക്...

1

ഹൈക്കോടതിയില്‍ പ്യൂണ്‍, ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് സജീവിന്റെയും കുടുംബാംഗങ്ങളുടെയിം പക്കല്‍ നിന്നും ഒന്നര ലക്ഷം വീതം ശാലിനി കൈക്കലാക്കിയത്. 2016 ഡിസംബറിലാണ് ശാലിനിക്കു പണം കൈമാറിയതെന്നും പരാതിയില്‍ വിശദമാക്കുന്നു.

2

രണ്ടു പേര്‍ നേരിട്ടാണ് പണം നല്‍കിയതെങ്കില്‍ മറ്റു മൂന്നു പേരും ബാങ്ക് മുഖേനയാണ് പണം നല്‍കിയത്. കഴിഞ്ഞ ദിവസം പന്തളത്തു വച്ച് വിവാഹത്തട്ടിപ്പ് കേസില്‍ ശാലിനിയെ അറസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് അറിഞ്ഞതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി സജീവിനും ബന്ധുക്കള്‍ക്കും മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

English summary
New case agianst woman who arrested for marriage hoax.
Please Wait while comments are loading...