ക്രിസ്ത്യന്‍ പാർട്ടിയുമായി ബിജെപി: മത്സരം കോട്ടയം സീറ്റില്‍, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനാർത്ഥി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ തന്ത്രമാണ് ബി ജെ പി കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൌണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ വലിയ പദ്ധതികളാണ് സംസ്ഥാനത്ത് ബി ജെ പി നടത്തി വരുന്നത്. ക്രിസ്ത്യന്‍ വോട്ടുബാങ്കിലേക്ക് കടന്ന് കയറാന്‍ സാധിച്ചാല്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം. ഇതിനായുള്ള ശക്തമായ ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. ക്രൈസ്തവർ നേരിട്ട് ബി ജെ പിയിലേക്ക് വരാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടാവുന്നത് മുന്‍കൂട്ടി കണ്ട് ഇടത് വലത് മുന്നണികളിൽ അതൃപ്തരായ മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ബി ജെ പി.
പുതുതായി രൂപീകരിക്കപ്പെടുന്ന പാർട്ടിയെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എയുടെ ഭാഗമാക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി അല്ലെങ്കില്‍, കോട്ടയം സീറ്റില്‍ ഈ പാർട്ടിയില്‍ നിന്നുള്ള നേതാവായിരിക്കും മത്സരിക്കുക. പുതിയ പാർട്ടി രൂപീകരണ ചർച്ചയില്‍ ചില ക്രൈസ്തവ സഭ നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. പാർട്ടിയുടെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും.

നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നത്. ഇദ്ദേഹം ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികളുടെ ഭാഗമായ കേരള കോണ്‍ഗ്രസുകളുടെ ഭാഗമായ മുന്‍ എം എല്‍ എമാരും പ്രമുഖ നേതാക്കളും ഇടുക്കി കേന്ദ്രീകരിച്ച് നടന്ന പ്രാഥമിക ചർച്ചകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
പുതിയ പാർട്ടി രൂപീകരണ നീക്കം ശരിയാണെന്ന് ജോർജ് ജെ മാത്യു തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ബി ജെ പിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതെന്ന് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന രാഷ്ട്രീയ സഖ്യമാണ് ലക്ഷ്യമിടുന്നതെന്നും മുന്‍ എം എല്‍ എ പറയുന്നു.
കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്‍കൈയെടുത്ത് നേരത്ത ക്രൈസ്തവ സംഗമം നടത്തിയിരുന്നു. ക്രൈസ്തവ സഭകളെ ബി ജെ പിക്കൊപ്പം നിർത്തുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് ഗുണകരമാക്കി മാറ്റുക എന്നുള്ളതുമാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം തലശ്ശേരി ബിഷപ്പ് നടത്തിയ ബി ജെ പി അനുകൂല പ്രസ്താവനയടക്കം ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.
സംഘടന രൂപീകരണത്തിന്റെ മുന്നോടിയായി വിവിധ ക്രൈസ്തവ മേലധികാരികളുമായി ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ക്രൈസ്തവ സംഗമത്തിന് വേണ്ടി കേരള കോണ്‍ഗ്രസിന്റെ ചില മുതിർന്ന നേതാക്കളും മുന്‍ എം എല്‍ എമാരും എംപിമാരും ചില പ്രമുഖ ക്രിസ്ത്യന്‍ ബിഷപ്പുമാരും എറണാകുളത്തായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ഭാഗമായാണ് പാർട്ടി രൂപീകരണത്തിലേക്കും കടക്കുന്നത്.
ക്രിസ്ത്യന്‍ പിന്തുണയുണ്ടെങ്കില്‍ മധ്യകേരളത്തില്‍ നിർണ്ണായക ശക്തിയായി മാറാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബി ജെ പി. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഈ കൂട്ടുകെട്ട് പാർട്ടിക്ക് ഗുണം ചെയ്തേക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ തുടങ്ങിയ ക്രൈസ്തവ ബെല്‍റ്റില്‍ എന്‍ ഡി എയുടെ ഭാഗമായി പുതിയ പാർട്ടിയായിരിക്കും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ തന്ത്രമാണ് ബി ജെ പി കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ നിയമസഭാംഗങ്ങളെ കേരളത്തിലേക്ക് അയക്കാനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ളിൽ പുതിയ സാമൂഹിക സമവാക്യങ്ങൾ പരീക്ഷിച്ച് നടപ്പിലാക്കാന്‍ അടുത്തിടെ ഹൈദരാബാദിൽ ചേർന്ന ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
Hair Care: മുടി കൊഴിച്ചില്‍ നിർത്താന്‍ ഒരു കഷ്ണം ഇഞ്ചി മതി; താരനും പമ്പകടക്കും
-
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും









Click it and Unblock the Notifications