ചെന്നിത്തലയെ കണ്ടപ്പോള്‍ 'സിങ്കം' കൈ കൊടുത്തു... ഇതാ പുതിയ വിവാദം!!!
തിരുവനന്തപുരം: പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രിയെ കണ്ടപ്പോള്‍ ഋഷിരാജ് സിങ് സല്യൂട്ട് ചെയ്തില്ലെന്ന വിവാദം ഇപ്പോള്‍ ഏതാണ്ട് അവസാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആക്കുളത്തെ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഋഷിരാജ് സിങ് രമേശ് ചെന്നിത്തയ്ക്ക് കൈകൊടുത്തു. ഇതിപ്പോള്‍ പുതിയ വിവാദമാണ് സൃഷ്ടിച്ചത്.
ആക്കുളം എംജിഎം സ്കൂളില്‍ കുട്ടികള്‍ക്ക് മാജിക്കിലൂടെ ട്രാഫിക് ബോധവത്കരണം നല്കുന്ന പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ഋഷിരാജ് സിങ് സിവില്‍ വേഷത്തിലായിരുന്നു. രമേശ് ചെന്നിത്തലയെ 'മൈന്‍ഡ്' ചെയ്യുകയും കൈകൊടുക്കുകയും ചെയ്തു. ഇതിലിപ്പോള്‍ എന്താണ് വിവാദം എന്നല്ലേ...

സിവില്‍ വേഷത്തിലായാലും മന്ത്രിയെ കണ്ടാല്‍ പോലീസ് ഉദ്യോഗസ്ഥന് പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് ഋഷിരാജ് സിങ് പാലിച്ചില്ല. അത്ര തന്നെ. സിവില്‍ വേഷത്തില്‍ സല്യൂട്ട് നിര്‍ബന്ധമല്ല. എന്നാല്‍ ആഭ്യന്തര മന്ത്രിയ്ക്ക് മുന്നില്‍ 'അറ്റന്‍ഷനായി' നില്‍ക്കണം. ഋഷിരാജ് സിങ് അത് ചെയ്തില്ല.
ഋഷിരാജ് സിങ് മാത്രമായിരുന്നില്ല ഈ ചടങ്ങില്‍ പങ്കെടുത്തത്. ഡിജിപി സെന്‍കുമാറും, എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹയും, ജയില്‍ മേധാവി ലോക്നാഥ് ബഹ്റയും ഒക്കെ ഉണ്ടായിരുന്നു. ഇവരെല്ലാം മന്ത്രി എത്തിയപ്പോള്‍ അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്തു. ഇനി വേണമെങ്കില്‍ ഋഷിരാജ് സിങ് ആരാധകര്‍ക്ക് ഒരിക്കല്‍ കൂടി പറയാം... സിങ് ഈസ് കിങ്!!!
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications