കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നായി പിറന്നവര്‍ ഒരുമയോടെ ഒന്നിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഒന്നിച്ചു പിറന്ന കുരുന്നുകള്‍ ഇന്ന് ഒന്നിച്ച് സ്‌കൂളിലെത്തിയത് കൗതുകമായി. തൃശൂര്‍ മണലൂരില്‍ മധ്യവേനല്‍ അവധി വിടപറഞ്ഞതോടെ ത്രിമൂര്‍ത്തികള്‍ ആദ്യാക്ഷരം കുറിക്കാന്‍ പൊതുവിദ്യാലയ തിരുമുറ്റത്തേക്ക് എത്തിയത്. പെരിങ്ങോട്ടുകര കിഴക്കുമുറി കരിപ്പാറ വീട്ടില്‍ പ്രദീപ് - ആശ ദമ്പതികളുടെ കടിഞ്ഞൂല്‍ പുത്രിമാരായ മിത്രവിന്ദ, കാളിന്ദിജ, അനന്ദമായ എന്നിവരാണ് ഇന്ന് ഒന്നാം ക്ലാസിലെത്തിയത്. അന്തിക്കാട് കെ.ജി.എം. എല്‍.പി. സ്‌കൂളില്‍ ഒന്നാം തരത്തിലേക്കാണ് ഈ മൂവര്‍ സംഘം പ്രവേശനം നേടിയത്.

പുതിയ യൂണിഫോമും പുതിയ ബാഗും ധരിച്ച് പുതിയ കുടയുംചൂടി പുതിയ കൂട്ടുക്കാര്‍ക്കിടയില്‍ അതിരുകളില്ലാത്ത ആവേശം പങ്കുവെക്കാന്‍ ത്രിമൂര്‍ത്തികളായ പെണ്‍കുരുന്നുകള്‍ തയാറെടുത്തു കഴിഞ്ഞു. പൊതു വിദ്യാലയത്തിലൂടെ പഠിച്ച് ബിരുദദാരികളായ ദമ്പതികള്‍ക്ക് ഇന്നും പൊതു വിദ്യാലയം തന്നെയാണ് പ്രിയപ്പെട്ടത് എന്നതിന്റെ തെളിവാണ് ഈ ത്രിമൂര്‍ത്തികളുടെ പൊതു വിദ്യാലയ പ്രവേശനം. പ്രവേശനം നേടിയ കുരുന്നുകള്‍ ഡോക്ടറും അധ്യാപികയും പോലീസും ആകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു കഴിഞ്ഞു.

വരന്തരപ്പിള്ളിയില്‍ ആവണിയും ഐതിഹും ഒന്നിച്ച് ഇന്ന് ഒന്നാം ക്ലാസിന്റെ പടി ചവിട്ടി. കള്ളായി പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്‌കൂളിലാണ് ഇരട്ടകളായ ഇവര്‍ ഒന്നാംക്ലാസില്‍ പ്രവേശിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ സരീഷ് വരന്തരപ്പിള്ളിയുടെയും ഭുവനയുടെയും മക്കളാണ് ഇരുവരും. ഒന്നിച്ചുറങ്ങിയും ഒന്നിച്ചു കളിച്ചും വളര്‍ന്ന ഈ ഇരട്ടകള്‍ വെള്ളിയാഴ്ച ഒന്നാംക്ലാസിലേക്ക് പ്രവേശിച്ചതും ഒരുമിച്ചുതന്നെയാണ്. പുത്തനുടുപ്പുകളും ബാഗും കുടയുമായി വെള്ളിയാഴ്ച സ്‌കൂളിലെത്തുന്ന ആവണിക്കും ഐതീഹിനും സ്‌കൂള്‍ പരിചിതമാണ്. എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളില്‍ ഇതേ സ്‌കൂളിലാണ് ഇവര്‍ പഠിച്ചിരുന്നത്.

English summary
New day at school for kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X