കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി; കെപിസിസി അധ്യക്ഷന്‍ ആരാവണം, നിര്‍ണ്ണായക തീരുമാനം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തന്നെ പ്രഖ്യാപിക്കാനാണ് എഐസിസി നീക്കമെങ്കിലും ആര് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തക ഇല്ല. കെ സുധാകരന്‍റെ പേരിന് ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചെങ്കിലും അവസാന നിമിഷം അദ്ദേഹത്തിനെതിരെ വലിയ കരുനീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ പിന്തുണ കെ സുധാകരനുണ്ട്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

ഉണ്ണിത്താനെ പോലുള്ള ചില മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്‍റെ പിന്തുണ അദ്ദേഹത്തിന് ഇല്ലെന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും നിലപാടും നിര്‍ണ്ണായകമാവും.

കെപിസിസി അധ്യക്ഷന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തില്ലെന്ന നിലപാടിലായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുവരുടേയും അഭിപ്രായങ്ങളെ മാനിക്കാന്‍ എഐസിസി തയ്യാറാവാത്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം.

പ്രതിപക്ഷ നേതാവിന്‍റെ കുപ്പായം

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെയെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. നേതാക്കളുടെ പിന്തുണ കിട്ടിയതോടെ ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവിന്‍റെ കുപ്പായം അണിയാന്‍ ചെന്നിത്തലയും ഒരുങ്ങി. എന്നാല്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ ഗ്രൂപ്പിന് അതീതമായി വിഡി സതീശന് വേണ്ടി വാദിച്ചപ്പോള്‍ എഎഐസിസിയും തലമുറ മാറ്റത്തിനൊപ്പം നിന്നു.

ഉമ്മന്‍ചാണ്ടി

ഇത് കടുത്ത അതൃപ്തിയാണ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയിലും ഉമ്മന്‍ചാണ്ടിയിലും ഉണ്ടാക്കിയത്. അപമാനിക്കപ്പെട്ട് ഇറങ്ങിപോവേണ്ടി വന്നുവെന്ന വികാരമാണ് ചെന്നിത്തലയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ളത്. തന്‍റെ നിലപാട് എ ഗ്രൂപ്പിലെ എംഎല്‍എമാര്‍ പോലും തള്ളിയതിലെ അതൃപ്തിയിലാണ് ഉമ്മന്‍ചാണ്ടി.

കെ സുധാകരന്

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിക്കില്ലെന്ന നിലപാടിലാണെങ്കില്‍ കെ സുധാകരന് ഇരുവരുടേയും പിന്തുണയില്ലെന്നാണ് സൂചന. ഐ ഗ്രൂപ്പ് കാരനാണെങ്കിലും കെ സുധാകരന് അവിടെ നിന്ന് പോലും അത്ര പിന്തുണയില്ല. എ ഗ്രൂപ്പും ഇതേ നിലപാടിലാണ്. ദേശീയ തലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കെസി വേണുഗോപാല്‍ ആവട്ടെ കണ്ണൂര്‍ രാഷ്ട്രീയം മുതല്‍ സുധാകരന്‍ വിരുദ്ധ ചേരിയിലാണ്.

ചോദിച്ചാല്‍ മാത്രം

പുതിയ കെപിസിസി അധ്യക്ഷനെ കുറിച്ച് തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നത്. ആരുടെ പേരും മുന്നോട്ട് വെക്കില്ല. കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. ചോദിച്ചാല്‍ മാത്രം അഭിപ്രായം പറയും. ആരെ നിയമിച്ചാലും അംഗീകരിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്

രമേശിന്‍റെ കത്ത്

രമേശ് ചെന്നിത്തലയാവട്ടെ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല. കെപിസിസി അധ്യക്ഷനെ ഗ്രൂപ്പിന് അതീതമായി നിയമിക്കാനുള്ള നീക്കത്തെതിനെതിരെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇതിനിടയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയും ആരോപണം ഉന്നയിക്കുന്ന രമേശിന്‍റെ കത്ത് പുറത്ത് വന്നത്.

കെസി ജോസഫും

ഇത് എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിലേക്ക് വീണ്ടും പോവുമെന്ന ഒരു അവസ്ഥയുണ്ടായി. ഈ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല തന്നെ ഉമ്മന്‍ചാണ്ടിയോട് നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിച്ചെന്നാണ് സൂചന. കത്ത് വിവാദമാക്കാനില്ലെന്ന് എ ഗ്രൂപ്പില്‍ നിന്നുള്ള കെസി ജോസഫും പറഞ്ഞത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

നേതാക്കളുടെ ആക്ഷേപം


ഗ്രൂപ്പിന് ഒപ്പമല്ലെങ്കിലും പുതിയ നീക്കത്തില്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇവര്‍ക്കൊപ്പമുണ്ട്. ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ പാര്‍ട്ടിയില്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ അടക്കം ചിലര്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

തോല്‍വിയുടെ ഉത്തരവാദിത്തം

തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഗ്രൂപ്പുകളുടെ മേല്‍ ഇടാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. പുതിയ അധ്യക്ഷനായി ആര് വന്നാലും അവര്‍ക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കെ.സുധാകരന്‍ പ്രസി‍ഡന്റായാല്‍ ഗ്രൂപ്പുകള്‍ ഒരുവശത്തും ഗ്രൂപ്പിന് അതീതമായ ഒരു പുതു നേതൃത്വം മറുവശത്തുമായേക്കും.

ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
New KPCC president: Oommen Chandy says he will comment if aicc asked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X