കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മാതൃകാ വിവാഹം; തുളസി മാല ചാര്‍ത്തി ദീപ്തിയെ സ്വന്തമാക്കി സുദീപ്, ബൈക്കില്‍ വീട്ടിലേക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ പാലിച്ച് മലപ്പുറത്ത് വ്യത്യസ്തമായ വിവാഹം. ആഘോഷങ്ങളില്ലാതെ വധുവിനെ വരന്‍ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവന്നു. കൊട്ടും കുരവയും കതിര്‍ മണ്ഡപവുമൊന്നുമില്ല. വളരെ ലളിതമായ വിവാഹം. മഞ്ചേരി ചെട്ടിയങ്ങാടി സ്വദേശിയായ സുദീപിന്റെയും മേലാറ്റൂര്‍ സ്വദേശിനി ദീപ്തിയുടെയും വിവാഹമാണ് കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ മാതൃകയായത്. വധുവിനെ വരന്‍ ബൈക്കില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് കണ്ടുനിന്നവര്‍ക്കും കൗതുകമായി.

x

വേങ്ങരയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് സുദീപ്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ദീപ്തി. കൊറോണ വ്യാപനം സംഭവിക്കുന്നതിന് മുമ്പ് തീരുമാനിച്ചതാണ് വിവാഹം. എന്നാല്‍ വിവാഹ തിയ്യതി ആയപ്പോഴേക്കും സാഹചര്യം മാറിമറിഞ്ഞു. ചുരുങ്ങിയ രീതിയില്‍ വിവാഹം നടത്താന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. മുല്ലപ്പൂ കിട്ടിയില്ല. തുടര്‍ന്ന് തുളസിമാല ചാര്‍ത്തിയായിരുന്നു ചടങ്ങ്. കാറുകളും മറ്റ് ആഡംബരവും ആഘോഷവും പറ്റുന്ന സാഹചര്യവുമല്ല. തുടര്‍ന്നാണ് ബൈക്കില്‍ വീട്ടിലെത്തി ദീപ്തിയെ കൊണ്ടുവരാന്‍ സുദീപ് തീരുമാനിച്ചത്.

ചെട്ടിയങ്ങാടിയിലെ വീട്ടിലേക്ക് നേരത്തെ ഒട്ടേറെ പേരെ ക്ഷണിച്ചിരുന്നു. എന്നാല്‍ എല്ലാം പിന്നീട് ഓഴിവക്കി. വിവാഹം താലി ചാര്‍ത്തലില്‍ മാത്രം ഒതുക്കി. സുദീപ് രാവിലെ ബൈക്കില്‍ ദീപ്തിയുടെ വീട്ടിലെത്തി തുളസിമാല ചാര്‍ത്തി. ആരോഗ്യ പ്രവര്‍ത്തക ആയതിനാല്‍ ദീപ്തി അവധിയെടുക്കാതെ ജോലിയിലാണ്. വിവാഹ ദിവസം മാത്രമാണ് അവധിയെടുത്തത്. ഇന്ന് വീണ്ടും ജോലിക്ക് കയറും. കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ പാലിച്ച് ഇങ്ങനെയും വിവാഹം നടത്താമെന്നത് നാട്ടില്‍ പ്രധാന ചര്‍ച്ചയാണിപ്പോള്‍.

English summary
New 'Malappuram Model' Wedding; No Cost, No Luxury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X