കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലദ്വാരം വഴിയും സ്വര്‍ണക്കടത്ത്...എന്തെല്ലാം കാണണം

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണക്കടത്ത് പിടിക്കാന്‍ അധികൃതര്‍ ശക്തമായ സംവിധാനങ്ങള്‍ കൊണ്ടുവന്നാല്‍ , അതിനെ തകര്‍ക്കാനുള്ള പരിപാടികളുമായി കള്ളക്കടത്തുകാര്‍ രംഗത്തെത്തും. പക്ഷേ അധികൃതര്‍ക്ക് കണ്ണടക്കാനാവില്ലല്ലോ....

കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണക്കടത്തിന് ഒരു മലപ്പുറം സ്വദേശി പിടിയിലായി. മലദ്വാരത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

Gold

മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സംശയം തോന്നിയപ്പോള്‍ കസ്റ്റംസ് അധികൃതര്‍ വിശമായ ദേഹപരിശോധന നടത്തി. അപ്പോഴാണ് മലദ്വാരത്തിനുളളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.

നൂറ് പവന്‍ സ്വര്‍ണമാണ് ഇയാള്‍ മലദ്വാരം വഴി ഒളിപ്പിച്ച് വച്ചത്. സ്വര്‍ണബിസ്‌കറ്റുകളുടെ രൂപത്തിലായിരുന്നു ഇത്. ഗര്‍ഭനിരോധന ഉറകളില്‍ സ്വര്‍ണ ബിസ്‌കറ്റ് പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. 116.5 ഗ്രാം വീതം തൂക്കമുള്ള ഏഴ് സ്വര്‍ണ ബിസ്‌കറ്റുകള്‍ ആണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

മലപ്പുറം പൊന്‍മുണ്ടം സ്വദേശിയായ അഷറഫ് എന്ന 37 കാരനാണ് പോലീസിന്റെ പിടിയിലായത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ കോഴിക്കോട് എത്തിയത്.

പലതരത്തിലുള്ള സ്വര്‍ണക്കടുത്തുകള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സ്വര്‍ണക്കടത്ത് ആദ്യമായാണത്രെ കോഴിക്കോട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാണുന്നത്.

English summary
New ways in gold smuggling, hidden in anus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X