മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് കെകെ രമ
നിലമ്പൂരില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 2 പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് നടപടിയില്‍ സംശയമുണ്ടെന്ന് ആര്‍എംപി നേതാവ് കെകെ രമ.
കോഴിക്കോട് : നിലമ്പൂരില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 2 പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് നടപടിയില്‍ സംശയമുണ്ടെന്ന് ആര്‍എംപി നേതാവ് കെകെ രമ. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മാവോയ്‌സ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദത്തില്‍ സംശയമുണ്ട്. പോലീസില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുള്ളവര്‍ക്കു ഈ സംഭവത്തെ സംശയത്തോടെയേ വീക്ഷിക്കാന്‍ കഴിയൂ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രമ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടു പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. ഏറ്റുമുട്ടലില്‍ മരിച്ചുവെന്നാണ് പോലീസ് പറയുന്നത് എന്നാല്‍ ഇത്തരം ഏറ്റുമുട്ടലുകളുടെ വിശ്വാസ്യത നിരവധി മുന്‍ അനുഭവമുള്ളവര്‍ സംശയത്തോടെയേ വീക്ഷിക്കൂയെന്നും പോസ്റ്റിലൂടെ അവര്‍ പറയുന്നു. നേരിട്ടുള്ള ആക്രമണങ്ങളെ പോത്സാഹിപ്പിക്കുന്ന നിലപാടുകളോട് യോജിപ്പില്ല.

നിബിഡ വനത്തില്‍ തോക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലുകള്‍ പോത്സാപ്പിക്കാന്‍ കഴിയില്ല. സായുധ യുദ്ധത്തെ അംഗീകരിക്കാന്‍ കഴിയില്ല. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ ഒരാളെ എവിടെ വെച്ചും എങ്ങനെയും കൊല്ലാമെന്നുള്ള ഭരണകൂടധാര്‍ഷ്ഠ്യം അംഗീകരിക്കാന്‍ കഴിയില്ല. നിലമ്പൂര്‍ ഉള്‍വനത്തിനകത്ത് നടന്ന കാര്യത്തെക്കുറിച്ച് പോലീസ് പറയുന്നത് അപ്പടി വിഴുങ്ങാന്‍ താന്‍ തയ്യാറല്ലെന്നും അവര്‍ കുറിച്ചിട്ടുണ്ട്.












Click it and Unblock the Notifications