നെയ്യാറ്റിന്‍കര സംഭവം; മക്കള്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കും, ഒഴിപ്പിക്കലിന് തിടുക്കം കാട്ടിയെന്ന് സൂചന
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പക്കലിനിടെ തീക്കൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സഹായം. രണ്ടു മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചു. മൂന്ന് സെന്റ് ഒഴിപ്പിക്കുന്നത് പോലുള്ള ചെറിയ കേസുകള്‍ സംയമനത്തോടെ ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംഭവം റൂറല്‍ എസ്പി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ അറിയിച്ചു. ഭൂമി ഒഴിപ്പിക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ദമ്പതികളോട് പോലീസ് മോശമായി പെരുമാറിയോ എന്നും അന്വേഷിക്കും. അയല്‍വാസിയുമായി ചേര്‍ന്ന് പോലീസ് ഒത്തുകളിച്ചുവെന്നാണ് മരിച്ച ദമ്പതികളുടെ മക്കള്‍ പറയുന്നത്.
ഒഴിപ്പിക്കിലനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീര്‍പ്പ് വരുന്നതിന് മുമ്പ് തന്നെ പോലീസ് ഒഴിപ്പിക്കാനെത്തി. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് ഒഴിപ്പിക്കാനെത്തിയത്. മുന്‍സിഫ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്ത ഉത്തരവ് വന്നപ്പോഴേക്കും ദമ്പതികള്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. പോലീസ് അനാവശ്യ തിടുക്കം കാട്ടി എന്നാണ് ആക്ഷേപം. ദേഹത്ത് പെട്രോളൊഴിച്ച് രാജന്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തട്ടിമാറ്റാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് തീ പാളിയതെന്ന് പറയപ്പെടുന്നു. ഒരു പോലീസുകാരനും പൊള്ളലേറ്റിട്ടുണ്ട്.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയിലാണ് രാജനും അമ്പിളിയും രണ്ടു ആണ്‍മക്കളും താമസിച്ചിരുന്നത്. രാജന്‍ ഭൂമി കൈയ്യേറി എന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാജനെതിരായിരുന്നു കോടതി വിധി. ഇതിനെതിരെ 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസുകാരും മറ്റും എത്തിയത് 22നാണ്. ഈ വേളയിലാണ് അനിഷ്ട സംഭവമുണ്ടായത്. പൊള്ളലേറ്റ ഇരുവരെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കേളജിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജന്‍ മരിച്ചത്. അമ്പിളി വൈകീട്ട് മരിച്ചു. അയല്‍വാസിക്കും പോലീസിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications