കേരളത്തിൽ വംശഹത്യയ്ക്ക് ഷെഫിന്റെ സുഹൃത്തുക്കൾ പദ്ധതിയിട്ടു? ഗുരുതര കണ്ടെത്തലുകൾ പുറത്ത്

  • By: Desk
Subscribe to Oneindia Malayalam
cmsvideo
കേരളത്തിലെ ' അഹമ്മദീയരെ' കൊന്നൊടുക്കാന്‍ ഷെഫിന്‍റെ സുഹൃത്തുക്കള്‍ പദ്ധതിയിട്ടിരുന്നു

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ ചില ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹാദിയയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെഫിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഷെഫിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ ഐസിസ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരാണ്. ഇവര്‍ക്കെതിരെ എന്‍ഐഎ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത് നടുക്കുന്ന കാര്യങ്ങളാണ്. മംഗളമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

സൂരജ്, നിങ്ങൾ ഭീരുവാകരുത്, വർഗീയവാദികൾ തക്കം പാർത്തിരിക്കുന്നു.. സൂരജിന് ഫിറോസിന്റെ കട്ടസപ്പോർട്ട്

ഗുരുതര കണ്ടെത്തലുകൾ

ഗുരുതര കണ്ടെത്തലുകൾ

ഒമര്‍ അല്‍ ഹിന്ദി കേസില്‍ കുറ്റാരോപിതരാണ് മന്‍സീദ്, സഫ്വാന്‍ എന്നിവര്‍. കഴിഞ്ഞ ഒക്ടോബറിലാണ് ഐസിസ് ബന്ധം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരേയും ലക്ഷ്യം വെച്ച് ഐസിസുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിലെ അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളാണ് മംഗളം പുറത്ത് വിട്ടിരിക്കുന്നത്.

കൂട്ടവംശഹത്യയ്ക്ക് പദ്ധതി

കൂട്ടവംശഹത്യയ്ക്ക് പദ്ധതി

കേരളത്തില്‍ കൂട്ടവംശഹത്യയ്ക്ക് ഇവര്‍ പദ്ധതിയിട്ടുവെന്ന് എന്‍ഐഎയുടെ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ നിരവധി കണ്ടെത്തലുകള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മന്‍സീദിനും സഫ്വാനും എതിരെയുണ്ട്. എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജൂതരേയും ലക്ഷ്യമിട്ടു

ജൂതരേയും ലക്ഷ്യമിട്ടു

സംസ്ഥാനത്തെ ഇസ്ലാം മതവിശ്വാസികള്‍ക്കിടയിലെ അഹമ്മദീയ വിഭാഗത്തെ വംശഹത്യ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു എന്നതാണ് ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. രാജ്യത്തെത്തുന്ന ജൂത വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി ചെയ്യാനും ഇവര്‍ തീരുമാനിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയതായി മംഗളം വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉന്നതർക്കെതിരെ ഗൂഢാലോചന

ഉന്നതർക്കെതിരെ ഗൂഢാലോചന

കൊടൈക്കനാലിലെ പ്രശസ്തമായ ജൂതപ്പള്ളിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആയിരുന്നവത്രേ ഇവരുടെ ലക്ഷ്യം. കൂടാതെ ഉന്നത രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരേയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടത്രേ. ഇവരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

കുടിവെള്ളത്തിലേക്ക് വിഷം

കുടിവെള്ളത്തിലേക്ക് വിഷം

വംശഹത്യ അടക്കമുള്ള പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ പ്രതികള്‍ നടത്തിയതായും കുറ്റപത്രം പറയുന്നു. വന്‍തോതില്‍ ആയുധം സംഭരിക്കാനും സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനും പ്രതികള്‍ തീരുമാനിച്ചിരുന്നതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തില്‍ കലര്‍ത്തുന്നതിന് വേണ്ടി വലിയ തോതില്‍ വിഷം വാങ്ങാനും പ്രതികള്‍ തീരുമാനിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി മംഗളം പറയുന്നു.

ഹാദിയ കേസിലും പങ്ക്

ഹാദിയ കേസിലും പങ്ക്

മൻസീദ്, സഫ്വാൻ എന്നിവരെക്കുറിച്ച് ഹാദിയ കേസുമായി ബന്ധപ്പെട്ടും എൻഐഎ കണ്ടെത്തലുകൾ നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവരുമായി ഷെഫിന്‍ ജഹാന്‍ ചാറ്റ് ചെയ്യാറുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ഹാദിയ കേസ് കോടതിയുടെ പരിഗണനയിലിക്കേ മന്‍സീദും ഷെഫിന്‍ ജഹാന്റെ സുഹൃത്തായ മുനീറും ചേര്‍ന്നാണ് ഇരുവരുടേയും വിവാഹം നടത്തിയതെന്നും എന്‍ഐഎ പറയുന്നു.

വിവാഹം നടത്തിയതിൽ പങ്ക്

വിവാഹം നടത്തിയതിൽ പങ്ക്

ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാഭ്യര്‍ത്ഥന വന്നത് 2016 ഓഗസ്റ്റിലാണ്. ഇത് മുനീര്‍ വഴിയാണെന്ന് എന്‍ഐഎ സംശയിക്കുന്നു. ഈ കാലയളവില്‍ ഷെഫിന്‍, മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മൂവര്‍ക്കുമിടയിലെ കണ്ണി മുനീര്‍ ആയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം.

പരസ്പരം പരിചയമേ ഇല്ല

പരസ്പരം പരിചയമേ ഇല്ല

വേ ടുനിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയല്ല ഹാദിയയും ഷെഫിനും കണ്ട്മുട്ടിയത് എന്നും എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു. വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റില്‍ 2015 സെപ്റ്റംബര്‍ 19ന് ആണ് ഷെഫിന്‍ ജഹാന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. 2016 ഏപ്രില്‍ 17ന് ഹാദിയയുടേ പേര് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഷെഫിനും ഹാദിയയും ഈ വെബ്‌സൈറ്റില്‍ പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ട് പോലുമില്ലത്രേ.

5 പേർ വിവരങ്ങൾ എടുത്തു

5 പേർ വിവരങ്ങൾ എടുത്തു

വെബ്‌സൈറ്റിലെ ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും പ്രൊഫൈലുകളില്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഈ സൈറ്റ് വഴി മറ്റാരുടേയും സഹായമില്ലാതെ ഇവര്‍ പരസ്പരം ബന്ധപ്പെട്ടുവെന്നത് വിശ്വസിക്കാനാവില്ലെന്ന് എന്‍ഐഎ പറയുന്നു. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട 5 പേര്‍ ഹാദിയയുടെ വിവരങ്ങള്‍ സൈറ്റില്‍ നിന്നും ശേഖരിച്ചതായി എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു. അതായത് 2016 ഡിസംബര്‍ 31ന് വിവാഹിതരാകുന്നത് വരെ ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എന്‍ഐഎ വാദം.

English summary
NIA chargesheet againt Shefin Jahan's friends who have alleged ISIS connections
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്