Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എഎന്‍ഐ സുപ്രീം കോടതിയില്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുളള നീക്കവുമായി എഎന്‍ഐ. അലന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അലനും ഒപ്പം അറസ്റ്റിലായ താഹ ഫസലിനും നേരത്തെ എന്‍ഐഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് താഹയുടെ ജാമ്യം റദ്ദാക്കി.

ജാമ്യം റദ്ദാക്കിയതിന് എതിരെ താഹ ഫൈസല്‍ കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരേ കേസിലെ രണ്ട് പേരില്‍ ഒരാള്‍ക്ക് മാത്രം ജാമ്യം നല്‍കുകയും മറ്റൊരാള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്യുന്നത് എങ്ങനെ ആണെന്ന് താഹയുടെ ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചിരുന്നു. അതിനിടെയാണ് അലന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി നല്‍കുമെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചത്.

alan

അലന്റെയും താഹയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി ഒരുമിച്ച് പരിഗണിക്കും. ജസ്റ്റിസ് നവീന്‍ സിന്‍ഹ, ആര്‍ സുഭാഷ് റെഡ്ഡി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇരുഹര്‍ജികളും പരിഗണിക്കുക. 2012 നവംബര്‍ ഒന്നിന് ആയിരുന്നു പന്തീരാങ്കാവ് കേസില്‍ അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. വലിയ പ്രതിഷേധമാണ് പോലീസ് നടപടിക്കെതിരെ ഉയര്‍ന്നത്. ഈ കേസ് പിന്നീടാണ് എഎന്‍ഐ ഏറ്റെടുക്കുന്നത്. സെപ്റ്റംബര്‍ 9ന് കര്‍ശന ഉപാധികളോടെ അലനും താഹയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അലന് 20 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുളളുവെന്നതും ചികിത്സ ആവശ്യമുണ്ട് എന്നതും ചൂണ്ടിക്കാട്ടിയാണ് അലന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കാതിരുന്നത്. അലനെതിരെ കണ്ടെത്തിയിരിക്കുന്നതിനേക്കാള്‍ ഗുരുതരമായ തെളിവുകള്‍ താഹയ്ക്ക് എതിരെ കണ്ടെത്തിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് താഹയുടെ ജാമ്യം കോടതി റദ്ദാക്കിയത്. ഇതോടെയാണ് ജാമ്യം തേടി താഹ സുപ്രീം കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
    Thaha's maoist links begin after nilambur firing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+