കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കര്‍ ആഢംബര ഹോട്ടലിലും പ്രതികള്‍ക്കൊപ്പമെത്തി... അറസ്റ്റെന്ന് സൂചന, പ്രതി ചേര്‍ത്തേക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഏഴ് മണിക്കൂറോളം പിന്നിട്ടിരിക്കുകയാണ് ചോദ്യം ചെയ്യല്‍. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മറ്റ് പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം ശ്രീനാരായണ സേവാ സംഘം തുഷാര്‍ വെള്ളാപ്പള്ളിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് ആരോപിക്കുന്നത്. കേസ് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതായി മാറുകയാണ്.

വരുന്നത് വമ്പന്‍ കുരുക്ക്

വരുന്നത് വമ്പന്‍ കുരുക്ക്

ശിവശങ്കറിന് വന്‍ കുരുക്കാണ് ഒരുങ്ങുന്നത്. അദ്ദേഹത്തിനെതിരെ നിര്‍ണായക തെളിവുകളുണ്ട്. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അദ്ദേഹത്തിനെതിരെ തെളിവാകും. ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കും. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അദ്ദേഹത്തെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്. കേരള രാഷ്ട്രീയത്തിലെ തന്നെ വന്‍ വഴിത്തിരിവായി ഇത് മാറും.

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam
ശിവശങ്കറിനോട് ചോദ്യശരങ്ങള്‍

ശിവശങ്കറിനോട് ചോദ്യശരങ്ങള്‍

ശിവശങ്കറിനെ ഏഴ് മണിക്കൂറായി ചോദ്യം ചെയ്യുകയാണ് കസ്റ്റംസ്. വൈകീട്ട് അഞ്ചരയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ തിരുവനന്തപുരം ഹില്‍ട്ടല്‍ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌നയും സരിത്തും ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സന്ദര്‍ശക രജിസ്റ്റര്‍ അടക്കമുള്ളവയും പരിശോധനയുടെ ഭാഗമായി.

ആരാണ് ആ നാല് പേര്‍

ആരാണ് ആ നാല് പേര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവ് കിട്ടിയതായി കസ്റ്റംസ് പറഞ്ഞു. ഈ ഹോട്ടലില്‍ മുറിയെടുത്ത നാല് അജ്ഞാതരെ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം നടത്തുക. അതേസമയം സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. ഇവിടെ നിന്ന് ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചനകള്‍.

ഹോട്ടലിലും ഒത്തുചേര്‍ന്നു

ഹോട്ടലിലും ഒത്തുചേര്‍ന്നു

ശിവശങ്കറിന്റെ ഫ്‌ളാറ്റിന് സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തിയിരിക്കുകയാണ്. പ്രതികളും ശിവശങ്കറും ഹോട്ടലില്‍ ഒത്തുചേര്‍ന്നെന്നാണ് വിവരം. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഈ മാസം ഒന്ന്, രണ്ട് തീയതികളിലാണ് ഈ അജ്ഞാതര്‍ ഇവിടെ മുറിയെടുത്തത്. നേരത്തെ തന്നെ സരിത്തും സ്വപ്‌നയും ശിവശങ്കറിനെ നിരന്തരം വിളിച്ചതിന്റെ രേഖ പുറത്തുവന്നിരുന്നു. ഇക്കാര്യം സര്‍്ക്കാരും അന്വേഷിക്കുന്നുണ്ട്.

സ്വര്‍ണം കടത്തിയത് എങ്ങനെ

സ്വര്‍ണം കടത്തിയത് എങ്ങനെ

ദുബായില്‍ നിന്ന് സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ ഷാര്‍ഷ് ദ് അഫയേഴ്‌സിന്റെ ഫേരില്‍ ഫൈസല്‍ ഫരീദ് യുഎഇ കോണ്‍സുലേറ്റിലേക്ക് അയക്കുന്നു. മൈക്രോവേവ് ഓവന്‍, കാര്‍ വാഷിംഗ് യന്ത്രഭാഗം, ഡോര്‍ ലോക്കുകള്‍, സാനിറ്ററി ഫിറ്റിംഗ്‌സ് തുടങ്ങിവയ്ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ വന്ന പാഴ്‌സല്‍ ഫൈസല്‍ നേരിട്ടാണ് അയച്ചത്. അതാണ് സ്വകാര്യ വ്യക്തിയാണ് അയച്ചതെന്ന് യുഎഇ ആവര്‍ത്തിക്കുന്നത്. ഇതൊന്നും ഒരിക്കലും പരിശോധിച്ചിരുന്നില്ല. സരിത്താണ് ഇത് ഏറ്റുവാങ്ങിയിരുന്നത്. സ്വര്‍ണമുള്ള പാഴ്‌സലാണെങ്കില്‍ സരിത്ത് ഇത് കോണ്‍സുലേറ്റ് അംഗത്തിന് കൈമാറും. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിന് കൈമാറും. സ്വര്‍ണമുള്ളതാണെങ്കില്‍ സരിത്ത് പാഴ്‌സല്‍ വാങ്ങി സ്വന്തം വാഹനത്തില്‍ സന്ദീപിന്റെ വീട്ടിലെത്തും.

ഉന്നത ബന്ധങ്ങള്‍

ഉന്നത ബന്ധങ്ങള്‍

റമീസ് നല്‍കുന്ന മൊഴി പ്രകാരം കേസില്‍ ഉന്നത ബന്ധങ്ങളുണ്ട്. ഇവരെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ തുഷാറിനെതിരെ ആരോപണവുമായി ശ്രീനാരായണ സേവാ സംഘം രംഗത്തെത്തി. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്‍ഐഎയ്ക്ക് പരാതിയും നല്‍കി. കെകെ മഹേശന്റെ ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഇവര്‍ പറഞ്ഞു.

27 കിലോ സ്വര്‍ണമെവിടെ?

27 കിലോ സ്വര്‍ണമെവിടെ?

നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണില്‍ എത്തിച്ച 27 കിലോ സ്വര്‍ണം കാണാനില്ല. പണം മുടക്കിയ തനിക്ക് സ്വര്‍ണം കിട്ടിയില്ലെന്നാണ് അറസ്റ്റിലായ റമീസ് വെളിപ്പെടുത്തിയത്. ജൂണ്‍ 24, 26 തീയതികളിലായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയത്. 18 കിലോയും 9 കിലോയും വീതമുള്ള ബാഗുകളിലാണ് സ്വര്‍ണം എത്തിയത്. സരിത്ത് ഈ ബാഗ് സന്ദീപിന് കൈമാറിയിരുന്നു. സ്വപ്‌നയും സന്ദീപും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ റമീസിന് സ്വര്‍ണം കൈമാറിയിട്ടില്ല. ഉണ്ടെന്നാണ് സന്ദീപ് പറഞ്ഞു. ഈ ബാഗിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

English summary
nia may arrest Sivasankar, crucial evidence collected against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X