കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ നികേഷ് കുമാറിന് ജാമ്യം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സേവന നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടര്‍ ടിവി സിഇഒയും ചീഫ് എഡിറ്റും ആയ എംവി നികേഷ് കുമാറിന് ജാമ്യം ലഭിച്ചു. അടയ്ക്കാനുള്ള നികുതിയില്‍ ഒരു ഭാഗം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം.

പരസ്യദാതാക്കളില്‍ നിന്ന് കൈപ്പറ്റിയ സേവന നികുതിയില്‍ ഒന്നര കോടി രൂപയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ അടയ്ക്കാനുണ്ടായിരുന്നത്. പലതവണ നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Nikesh Kumar

മാര്‍ച്ച് 23 ന് രാവിലെ ചാനലിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയാണ് നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ചാനലില്‍ എത്തിയ അധികൃതര്‍ നികേഷിനെ ഒരു മണിക്കൂറോളം ക്യാബിനിനുള്ളില്‍ തടഞ്ഞുവച്ചു. ഈ സമയം ആരോടും സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. പിന്നീട് ഉച്ചയോടെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.

ചാനല്‍ അധികൃതരും നികേഷിന്റെ ബന്ധുക്കളും ചേര്‍ന്നാണ് നിശ്ചിത തുക വൈകുന്നേരത്തോടെ സംഘടിപ്പിച്ചതെന്നാണ് വിവരം. ഒന്നരക്കോടി രൂപ അടച്ചില്ലെങ്കില്‍ നികേഷിനെ റിമാന്‍ഡ് ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്.

സേവന നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ചാനല്‍ ഉടമയാണ് നികേഷ് കുമാര്‍. നേരത്തെ ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയേയും സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Finally Reporter TV Chief Editor and ace journalist MV Nikesh Kumar got bail from central excise in service tax scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X