ഒടുവില്‍ മുഖ്യമന്ത്രി വഴങ്ങി, നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്...
പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് നവംബര്‍ 27 ഞായറാഴ്ച ഉത്തരവിട്ടത്.
പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സബ്കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും നേരത്തെ ഉത്തരവിട്ടിരുന്നു. 2014 ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി പി ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ പോരാട്ടം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമുണ്ടായി.
മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടിയെ സി പി ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications