കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് ഭീതി;അലക്ഷ്യമായി പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന സുരക്ഷാ മാസ്‌ക്കുകള്‍ ഭീഷണിയാവുന്നു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : നിപ വൈറസ് ബാധ കാരണം ആശുപത്രികളിലും പ്രാഥ്രമിക ആരോഗ്യ കേന്ദ്രങ്ങളിലും വരുന്നവര്‍ക്ക് നല്‍കുന്ന മാസ്‌ക്കുകളും ജനങ്ങള്‍ യാത്രക്കിടയിലും അങ്ങാടികളിലും കടകളിലും സ്വന്തം വീടുകളില്‍വരേയും മാസ്‌ക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങയതോടെ മാസ്‌ക്കുകളും സമൂഹത്തിന് ഭീഷണിയാവുന്നു. ഇത്തരം സുക്ഷാ മാസ്‌ക്കുകള്‍ അലസമായി പൊതുവഴികളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ഉപേക്ഷിക്കുന്നവരാണ് അധികവും.

നിപ ബാധ വര്‍ദ്ധിച്ചതോടെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഗ്രാമപഞ്ചായത്തുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു. ഇങ്ങനെ മാസ്‌ക്കുകള്‍ വെറുതെ കിട്ടുന്നതോടെ എല്ലാവരും ഉപയോഗിക്കുവാനും ആശുപത്രി പരിസരവും നിപ മരണങ്ങള്‍ നടന്ന പ്രദേശങ്ങളും കഴിയുന്നതോടെ ഇത്തരം മാസ്‌ക്കുകള്‍ അലക്ഷ്യമായി പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയാണ്.

news

Recommended Video

cmsvideo
നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ നിന്നല്ലാം ശേഖരിച്ച് വൃത്തിയാക്കിയെങ്കിലും ഇപ്പോള്‍ എല്ലായിടത്തും മാസ്‌കക്കുകള്‍ നിറയാന്‍ തുടങ്ങി. ആശുപത്രികളില്‍ നിന്ന് വിവിധ രോഗങ്ങളാല്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച് തിരിച്ച് വരുമ്പോള്‍ കൂടെ കരുതുന്ന വൈറസുകള്‍ ഈ അലസമായി ഉപേക്ഷിക്കുന്ന മാസ്‌ക്കുകള്‍ വഴി പടര്‍ന്ന് മറ്റ് സാംക്രമിക രോഗങ്ങള്‍ വരാന്‍ കാരണമാവുമോ എന്ന് ജനങ്ങള്‍ ഭയക്കുന്നു

English summary
Nipah; masks disposed in public places becoming an alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X