കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ ആശങ്ക ഒഴിയുന്നു... നിരീക്ഷണത്തിലായിരുന്ന 4 പേർ ആശുപത്രി വിട്ടു, 7 പേർ നിരീക്ഷണത്തിൽ!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് നിപ്പ വൈറസ് ഭീതി ഒഴിയുന്നു. നിരീക്ഷണത്തിലായിരുന്ന നാല് രോഗികളെ ഡിസ്ചാർജ് ചെയ്തതായി റിപ്പോർട്ട്. നിപ്പ ബാധിതനായ യുവാവിന്റഎ നില മെച്ചപ്പെട്ടെന്നും റിപ്പോർട്ട്. അതേസമയം ഏഴ് പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവർത്തനങ്ങൾ തുടരുകയാണ്.

<strong>മോദിക്ക് മാലിദ്വീപിന്റ പരമോന്നത സിവിലിയൻ ബഹുമതി;രാജ്യങ്ങൾ തമ്മിലുള്ള സുഹൃത്ത്ബന്ധത്തിനുള്ള ബഹുമാനം!</strong>മോദിക്ക് മാലിദ്വീപിന്റ പരമോന്നത സിവിലിയൻ ബഹുമതി;രാജ്യങ്ങൾ തമ്മിലുള്ള സുഹൃത്ത്ബന്ധത്തിനുള്ള ബഹുമാനം!

നിപ്പ ബാധിതനായ യുവാവിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. വീണ്ടും പരിശോധനയ്ക്കായി സ്രവ സാംപിള്‍ പുനെയിലേക്ക് അയച്ചു. ഇതോടെ സംസ്ഥാനത്ത് നിപ്പ ഭീഷണി ഒഴിയുന്നുവെന്നാണ് വിലയിരുത്തൽ. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്തു വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.

Nipah

അതേസമയം നിപ്പ രോഗം സംശയിക്കുന്നവരുടെ സാംപിൾ പരിശോധാന ഇനി എറണാകുളം മെഡിക്കൽകോളജിൽത്തന്നെ നടത്തും. റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (ആർടിപിസിആർ) എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനാണു സജ്ജമാക്കിയത്. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയിൽ നിന്നാണ് എത്തിച്ചത്.

English summary
Nipah Virus; Four patients disacharged from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X