പാപ്പരാണെന്ന് പറഞ്ഞ് കോടികളുമായി മുങ്ങിയ നിര്‍മ്മല കൃഷ്ണന്‍ കീഴടങ്ങി; വന്‍ സുരക്ഷ...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം/മധുര: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ നിര്‍മ്മല്‍ ചിട്ടി ഫണ്ട് ഉടമ നിര്‍മ്മല കൃഷ്ണന്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെ മധുര കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍മ്മല്‍ കൃഷ്ണന്‍ കീഴടങ്ങിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...

ആദ്യം വീണത് കെ കരുണാകരന്‍! ഗംഗാധരനും പിള്ളയും മാണിയും! തോമസ് ചാണ്ടി ഏഴാമന്‍....

നിര്‍മ്മല്‍ കൃഷ്ണന്‍ കീഴടങ്ങാനെത്തുമെന്ന വിവരത്തെ തുടര്‍ന്ന് കേരള-തമിഴ്‌നാട് ക്രൈം ബ്രാഞ്ച് സംഘം മധുര ഹൈക്കോടതി പരിസരത്ത് നേരത്തെ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് സംഘത്തെ അതിവിദഗ്ദമായി കബളിപ്പിച്ചാണ് അദ്ദേഹം കോടതി മുറിയില്‍ പ്രവേശിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പളുകല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മല്‍ ബെനഫിറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനമാണ് ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയത്. സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വ്യവസായികള്‍ തുടങ്ങിയവരില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് നിര്‍മ്മല്‍ കൃഷ്ണന്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നത്.

മുങ്ങി...

മുങ്ങി...

തിരുവോണത്തിന് പിന്നാലെയാണ് പളുക്കലിലെ നിര്‍മ്മല്‍ ബെനഫിറ്റ് ലിമിറ്റഡെന്ന സ്ഥാപനം പൂട്ടി നിര്‍മ്മല്‍ കൃഷ്ണനും കുടുംബവും മുങ്ങിയത്. സാധാരണക്കാര്‍ മുതല്‍ വന്‍ വ്യവസായികള്‍ വരെ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്ന ചിട്ടിസ്ഥാപനമായിരുന്നു നിര്‍മ്മല്‍ ബെനഫിറ്റ് ലിമിറ്റഡ്. ആയിരത്തിലേറെ പേരാണ് നിര്‍മ്മലിന്റെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നത്.

ആയിരം കോടിയിലേറെ...

ആയിരം കോടിയിലേറെ...

ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിര്‍മ്മല്‍ കൃഷ്ണന്‍, നാടുവിടുന്നതിന് മുന്‍പ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പാപ്പര്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ നിക്ഷേപകര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും കക്ഷിചേര്‍ന്നതോടെയാണ് നിര്‍മ്മല്‍ ചിട്ടി തട്ടിപ്പിന്റെ വ്യാപ്തി പുറംലോകമറിയുന്നത്. തുടര്‍ന്ന് കേരള പോലീസും തമിഴ്‌നാട് പോലീസും നിര്‍മ്മല്‍ കൃഷ്ണനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കണ്ടുകെട്ടി...

കണ്ടുകെട്ടി...

തട്ടിപ്പുമായി ബന്ധപ്പെട്ട് നിര്‍മ്മല്‍ ചിട്ടിക്കമ്പനിയിലെ മറ്റു ഡയറക്ടര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ നിര്‍മ്മലിന്റെ പേരിലുള്ള ബിനാമി സ്വത്തുക്കളും മറ്റു വസ്തുവകളും ക്രൈം ബ്രാഞ്ച് സംഘം കണ്ടുകെട്ടി.

 രാഷ്ട്രീയ നേതാക്കള്‍...

രാഷ്ട്രീയ നേതാക്കള്‍...

അതിനിടെ സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് നിര്‍മ്മല്‍ ചിട്ടിക്കമ്പനിയില്‍ ബിനാമി നിക്ഷേപങ്ങളുണ്ടെന്നും ആരോപണമുയര്‍ന്നു. വിഎസ് ശിവകുമാര്‍ എംഎല്‍എ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. പക്ഷേ, ഇതിനെക്കുറിച്ചൊന്നും പോലീസ് സംഘം അന്വേഷണം നടത്തുന്നില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.

ഭാര്യാ സഹോദരന്‍...

ഭാര്യാ സഹോദരന്‍...

നിര്‍മ്മലന്റെ ഭാര്യാ സഹോദരനായ പേരൂര്‍ക്കട സ്വദേശിയെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍മ്മല കൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തിയത്. പക്ഷേ, കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നിര്‍മ്മല്‍ കൃഷ്ണന്‍ മധുര ഹൈക്കോടതിയില്‍ കീഴടങ്ങിയത്. നിര്‍മ്മല്‍ കൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാലേ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളില്‍ വിവരം ലഭിക്കുകയുള്ളു. കോടതിയില്‍ കീഴടങ്ങിയ നിര്‍മ്മല്‍ കൃഷ്ണന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary
nirmal chit fund scam;owner nirmala krishnan surrendered in court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്