കേരളത്തേയും മലപ്പുറത്തേയും 'പാകിസ്താന്‍' ആക്കാന്‍ വീണ്ടും 'സംഘിശ്രമങ്ങള്‍'... പൊളിച്ചടുക്കി നിരുപമ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്/ ദില്ലി: കേരളത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ അനുകൂലികള്‍ തന്നെയാണ് ഇതിന് പിന്നില്‍ എന്ന് വ്യക്തം. കശാപ്പ് നിരോധനം ആയാലും നോട്ട് നിരോധനം ആയാലും ഏറ്റവും ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്.

ഏറ്റവും ഒടുവില്‍ ടൈംസ് നൗ ചാനല്‍ കേരളത്തെ 'തണ്ടറി പാകിസ്താന്‍' എന്ന് പോലും വിശേഷിപ്പിച്ചു. ചാനല്‍ ഈ വിഷയത്തില്‍ പിന്നീട് തെറ്റ് ഏറ്റുപറഞ്ഞെങ്കിലും ഈ പ്രയോഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

മുമ്പ് സുബ്രഹ്മണ്യം സ്വാമി പ്രചരിപ്പിച്ച ഒരു നുണ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. മുന്‍വിദേശകാര്യ സെക്രട്ടറിയും മലപ്പുറംകാരിയും ആയ നിരുപമ റാവു കൊടുത്ത മറുപടി ഇപ്പോള്‍ വൈറല്‍ ആണ്.

മലപ്പുറം പാകിസ്താനോ?

മലപ്പുറം പാകിസ്താനോ?

കേരളത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കുന്നവരേക്കാള്‍ കൂടുതലാണ് മലപ്പുറത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍. മുസ്ലീം ജനസംഖ്യ കൂടുതലുണ്ട് എന്നത് മാത്രമാണ് പലര്‍ക്കും മലപ്പുറം 'പാകിസ്താന്‍' ആകുന്നത്.

ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍

ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാനോ വില്‍ക്കാനോ കഴിയില്ല എന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസംഗം. അന്ന് അത് ഒരു പാട് വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും സ്വാമി തിരുത്താന്‍ തയ്യാറായിരുന്നില്ല.

ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലം

ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലം

ഹിന്ദുക്കള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ പറ്റാത്ത സ്ഥലമാണ് മലപ്പുറം എന്നാണ് ഉത്തരേന്ത്യന്‍ സംഘപരിവാര്‍ അനുകൂലികള്‍ പറഞ്ഞു പരത്തുന്നത്. ഒരിക്കലെങ്കിലും കേരളത്തില്‍ വന്നിട്ടുള്ളവരല്ല ഇവര്‍ എന്നതും ശ്രദ്ധേയമാണ്.

മുസ്ലീങ്ങള്‍ക്കല്ലാതെ

മലപ്പുറത്ത് മുസ്ലീങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുപം ഭൂമി വാങ്ങാന്‍ കഴിയില്ല എന്നാണ് മലയാളി പോലും അല്ലാത്ത സോമ്‌നാഥ് എന്ന കക്ഷി പറയുന്നത്. ടൈംസ് നൗവിന്റെ പാകിസ്താന്‍ ആരോപണത്തിന് ശശി തരൂര്‍ നല്‍കിയ ട്വിറ്റര്‍ മറുപടിയ്ക്ക് താഴെ ആയിരുന്നു ഇത്.

ഐസിസിന്റെ കാര്യത്തില്‍

ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരുടെ കാര്യത്തിലും കേരളം ഒന്നാമതാണെന്നാണ് ഇയാളുടെ ആരോപണം. ഏറ്റവും കൂടുതല്‍ ബീഫ് കഴിക്കുന്നതും മലയാളികളാണ് എന്നതും ഇയാള്‍ ഒരു ആരോപണമായി ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളടെ കാര്യത്തിലും കേരളം ഒന്നാമതാണത്രെ. അടിസ്ഥാന വികസന പ്രവൃത്തികളുടെ കാര്യത്തില്‍ കേരളം 30-ാം സ്ഥാനത്താണെന്നും ഇയാള്‍ കണ്ടെത്തുന്നുണ്ട്.

നിരുപമ റാവുവിന്റെ മറുപടി

മലപ്പുറത്തെ കുറിച്ച് പറഞ്ഞ കാര്യത്തിനാണ് നിരുപമ റാവു ഇയാള്‍ക്ക് മറുപടി കൊടുത്തത്. ഇയാള്‍ പറയുന്നത് ശുദ്ധ നുണയാണെന്നും തന്റെ കുടുംബത്തിന് മലപ്പുറത്ത് നൂറ് വര്‍ഷത്തിലേറെയായി ഭൂമിയുണ്ടെന്നും നിരുപമ പറഞ്ഞു.

വിദ്വേഷം പരത്തുന്നു

വിദ്വേഷം പരത്തുന്നു

നിങ്ങള്‍ വിദ്വേഷം പരത്തുകയാണെന്നും നിരുപമ സോമനാഥിനോട് പരസ്യമായി പറഞ്ഞു. എന്നാല്‍ അയാള്‍ക്ക് മുഖ്യം പണ്ട് സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസംഗം ആയിരുന്നു.

പണ്ടത്തെ കാര്യമല്ല, ഇപ്പോള്‍

പണ്ടത്തെ കാര്യമല്ല, ഇപ്പോള്‍

നൂറ് വര്‍ഷമായി കൈവശം ഭൂമി ഉണ്ട് എന്നതല്ല, ഇപ്പോള്‍ ആര്‍ക്കെങ്കിലും ഭൂമി വാങ്ങാന്‍ പറ്റുന്നുണ്ടോ എന്നായിരുന്നു മറ്റ് പലരുടേയും ചോദ്യം. അതിനുള്ള ഉത്തരം മലപ്പുറത്തുകാരായ അമുസ്ലീങ്ങള്‍ തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്.

English summary
Nirupama Rao's response to s Tweet against Malappuram gone viral.
Please Wait while comments are loading...