കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് മാവോയിസ്റ്റ് ആക്രമണം...? നീറ്റ ജലാറ്റിന്‍ ഓഫീസ് തകര്‍ത്തു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് മാവോയിസ്റ്റ് ആക്രമണമെന്ന് സംശയം. നീറ്റ ജലാറ്റിന്റെ പനമ്പിള്ളി നഗറിലെ ഓഫീസ് ആണ് അടിച്ചു തകര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് മവോയിസ്റ്റ് ലഘു ലേഖകളും കണ്ടെടുത്തിട്ടുണ്ട്.

നവംബര്‍ 10 തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഓഫീസിലെ കമ്പ്യൂട്ടറുകളും ജനല്‍ ചില്ലുകളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തിട്ടുണ്ട്.

Nitta Gelattin

രാവിലെ ഒരു സംഘം എത്തി ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു. ഒമ്പത് പേരാണ് ആക്രമണം നടത്തിയതെന്ന് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. 25 മിനിട്ടോളം ആക്രമണം തുടര്‍ന്നു. സംഘത്തിലെ ഒരാള്‍ മലയാളത്തിലും ബാക്കിയുള്ളവര്‍ ഹിന്ദിയിലും ആണ് സംസാരിച്ചതെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കുന്ന വിവരം.

ജീവനക്കാരാരും തന്നെ ഈ സമയം എത്തിയിട്ടുണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ലഘുലേഖകളാണ് മാവോയിസ്റ്റുകളാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നത്. അവര്‍ സംസാരിച്ച ഭാഷകളും ഈ സംശയം ബലപ്പെടുത്തുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തൃശൂരിലെ കാതികൂടത്ത് നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന സമരത്തിന്റെ തുടര്‍ച്ചയാണോ ഇതെന്നും സംശയിക്കുന്നുണ്ട്. കാതികൂടത്തെ സമരങ്ങള്‍ക്ക് പിന്നിലും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി ആക്ഷേപം ഉണ്ടായിരുന്നു.

English summary
Nitta Gelatin office attacked at Kochi, suspects maoist involvement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X