കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാം ബന്ധം: ഡിജിപിക്കെതിരെ പിസി ജോര്‍ജ്ജ് തെളിവുകള്‍ പുറത്ത് വിട്ടു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സരിത എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങളുടെ കാര്യത്തില്‍ വാക്ക് പാലിച്ചില്ലെങ്കിലും ഡിജിപിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് വാക്ക് പാലിച്ചു. നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ആരോപണത്ില്‍ പിസി ജോര്‍ജ്ജ് തെളിവ് പുറത്ത് വിട്ടു.

മുന്‍ ഡിജിപി എംഎന്‍ കൃഷ്ണ മൂര്‍ത്തി സസ്പ്ന്‍ഷനിലായ മുന്‍ തൃശൂര്‍ കമ്മീഷര്‍ ജേക്കബ് ജോബിനോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ജോര്‍ജ്ജ് പുറത്ത് വിട്ടത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നാടകീയമായി ശബ്ദരേഖ കേള്‍പ്പിക്കുകയായിരുന്നു.

PC George

ജോര്‍ജ്ജിന്റെ പരാതിയിലും സിഡിയിലും ഉള്ള കാര്യങ്ങള്‍ മാര്‍ച്ച് ആറിന് രാവിലെ മുതല്‍ തന്നെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ പത്ര സമ്മേളനത്തിനിടെ ചീഫ് വിപ്പ് ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തിന് വേണ്ടി ബിജെപി നേതാക്കളെ കണ്ടു എന്നും , ക്രിമിനലുകള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നും പിസി ജോര്‍ജ്ജ് ആക്ഷേപം ഉന്നയിച്ചു. ചനിദ്രബോസ് കേസുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയ ഡിജിപി സ്വകാര്യ ഗസ്റ്റ് ഹൗസില്‍ താമസിച്ചതിനേയും പിസി ജോര്‍ജ്ജ് ചോദ്യം ചെയ്തു.

English summary
Nizam Case: PC George reveals the evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X