എന്‍കെ പ്രേമചന്ദ്രന്റെ ചോദ്യം സംഘികള്‍ക്ക് വേണ്ടി: രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍

കണ്ണൂർ: പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം പാർലമെന്റില്‍ നടത്തിയത് സംഘികള്‍ക്ക് വേണ്ടിയുള്ള ചോദ്യമാണെന്ന് എംവി ജയരാജന്‍. ബി ജെ പിയും യു ഡി എഫും തമ്മിലുള്ള അന്തർധാര തെളിയിക്കുന്നതാണ് ചോദ്യവും ഉത്തരവും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജി.എസ്.ടി. കൗൺസിൽ യോഗത്തിലും കേന്ദ്രസർക്കാറിന് നൽകിയ നിവേദനത്തിലും ഉന്നയിച്ച കാര്യം ജി.എസ്.ടി. കുടിശ്ശികയല്ല. 2022 ജൂൺ 30ന് ശേഷം നിർത്തലാക്കിയ ജി.എസ്.ടി. നഷ്ടപരിഹാരം പുനഃസ്ഥാപിക്കുക എന്നതാണെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രേമചന്ദ്രന്റെ ചോദ്യം ജി എസ് ടി കുടിശ്ശിക ഇനത്തിലും റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിലും എത്ര തുകയാണ് കേരളത്തിന് കേന്ദ്രസർക്കാർ നൽകാനുള്ളത് എന്ന് വ്യക്തമാക്കാമോ? അതിന് ധനമന്ത്രിയുടെ മറുപടി ഇപ്രകാരമാണ്: കഴിഞ്ഞ അഞ്ച് വർഷമായി കേരളസർക്കാർ എ.ജി. സാക്ഷ്യപ്പെടുത്തിയ കണക്കുകൾ ഹാജരാക്കാതെയാണ് കേന്ദ്രം ജി.എസ്.ടി. വിഹിതം നൽകിവന്നത്. ബഹു. എം.പി. കേരള സർക്കാറിനെ സമീപിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്താൽ ഉടൻ ജി.എസ്.ടി. വിഹിതം ബാക്കിയുള്ളത് നൽകാൻ നടപടി സ്വീകരിക്കുന്നതാണ്. ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തർധാര തെളിയിക്കുന്നതാണ് ചോദ്യവും ഉത്തരവും.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജി.എസ്.ടി. കൗൺസിൽ യോഗത്തിലും കേന്ദ്രസർക്കാറിന് നൽകിയ നിവേദനത്തിലും ഉന്നയിച്ച കാര്യം ജി.എസ്.ടി. കുടിശ്ശികയല്ല. 2022 ജൂൺ 30ന് ശേഷം നിർത്തലാക്കിയ ജി.എസ്.ടി. നഷ്ടപരിഹാരം പുനഃസ്ഥാപിക്കുക എന്നതാണ്. പ്രേമചന്ദ്രന്റെ ചോദ്യത്തിലോ ധനമന്ത്രിയുടെ മറുപടിയിലോ ജി.എസ്.ടി. നഷ്ടപരിഹാരത്തെക്കുറിച്ചോ അത് നിർത്തലാക്കിയതിനെക്കുറിച്ചോ യാതൊരു പരാമർശവുമില്ല.
നികുതി മുഴുവൻ കേന്ദ്രം ഈടാക്കുന്നതുമൂലം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രയാസമുണ്ടാവുന്നത് കണക്കിലെടുത്താണ് ജി.എസ്.ടി. നിയമത്തിൽ നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥ കൊണ്ടുവന്നത്. കഴിഞ്ഞ 5 വർഷം അത് നൽകി. ഇനി നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. അത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന നടപടിയാണ്. ജി.എസ്.ടി. നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി നീട്ടണമെന്നതാണ് ബിജെപിയും കോൺഗ്രസ്സും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഉൾപെടെ ആവശ്യം. പ്രേമചന്ദ്രന്റെ പാർട്ടി ഒരഖിലേന്ത്യാ പാർട്ടിയാണ്. ഒരു സംസ്ഥാനവും ഭരിക്കുന്നില്ലെങ്കിലും ആ പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വവും സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന നടപടിയിൽ നിന്നും കേന്ദ്രം പിൻവാങ്ങണമെന്നും ജി.എസ്.ടി. നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് വീണ്ടും നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. ജി.എസ്.ടി. നഷ്ടപരിഹാരം നൽകാത്തത് മൂലം കേരളത്തിന് ഈ വർഷം മാത്രം 12000 കോടി രൂപയാണ് നഷ്ടമാകുന്നത്.
കേരളമുയർത്തുന്ന മറ്റൊരു ആവശ്യം, ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം സംസ്ഥാനത്തിന് നൽകുന്ന ഡിവിസിബിൾ നികുതി വിഹിതം വെട്ടിക്കുറച്ചതിന്റെ ഫലമായി സംസ്ഥാനത്തിന് നഷ്ടമായ 18000 കോടി രൂപ കൂടി അനുവദിക്കണമെന്നതാണ്. കേരളത്തിൽ വെട്ടിക്കുറച്ചും യുപിക്ക് വാരിക്കോരി നൽകിയുമാണ് ഫെബ്രുവരി 1ന്റെ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന് 19662 കോടിയും യുപിക്ക് 2.44 ലക്ഷം കോടിയുമാണ് ബജറ്റിൽ നൽകിയത്. ഇതൊന്നും പ്രേമചന്ദ്രന് അറിയാത്തതല്ല. ''ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണമെന്നാഗ്രഹിക്കുന്ന'' ഇടതുപക്ഷ വിരുദ്ധതയാണ് പ്രേമചന്ദ്രന്. അതുകൊണ്ട് ബോധപൂർവ്വം ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രേമചന്ദ്രന്റെ ചോദ്യം കേന്ദ്ര ധനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കി കൊടുത്തതാണോയെന്ന ന്യായമായ സംശ്യയം ജനങ്ങൾക്കുണ്ട്. ആ സംശയം തീർക്കാനെങ്കിലും മാർച്ചിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ താഴെ പറയുന്ന ചോദ്യങ്ങൾ ചോദിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകുമോ?
1. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് ജി.എസ്.ടി. നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമോ? കേരളമുൾപ്പെടെ എത്ര സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്?
2. ഡിവിസിബിൾ പൂളിൽ നിന്ന് നികുതി വിഹിതം ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങൾക്ക് നൽകാൻ നടപടി സ്വീകരിക്കുമോ? കേരളത്തിന് 19662 കോടിയും യുപിക്ക് 2.44 ലക്ഷം കോടിയും അനുവദിച്ചതിലെ വിവേചനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമോ? കേരളത്തിന് കൂടുതൽ തുക അനുവദിക്കാൻ തയ്യാറാകുമോ?
ഈ ചോദ്യങ്ങൾ ചോദിച്ചാൽ പ്രേമചന്ദ്രൻ മലയാളിയാണെന്ന് നമുക്ക് കണക്കാക്കാം. ഇല്ലെങ്കിൽ സംഘികളുടെ വാലായി അധഃപതിച്ച ഒരു എം.പി. എന്ന് ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications