Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന പരാതിയില്‍ നടപടിയില്ല.. ഡിവൈഎഫ്ഐ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ പി ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നത് സിപിഎമ്മിനെ ചെറുതായൊന്നുമല്ല ഉലച്ചത്. ഈ സംഭവം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചപ്പോഴായിരുന്നു പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി മറ്റൊരു ലൈംഗികാരോപണം കൂടി ഉയര്‍ന്നത്. ഡിവൈഎഫ്ഐ ഇരിങ്ങാലുക്കുട ബ്ലോക്ക് ജോയന്റ് സെക്രട്ടി ആര്‍എല്‍ ജീവന്‍ ലാലിനെതിരേയാണ് പീഡന പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതാവായ വനിത തന്നെയായിരുന്നു പരാതിക്കാരി.

പരാതിയില്‍ പാര്‍ട്ടി ജീവന്‍ ലാലിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്നും പോലീസില്‍ നിന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി.

 പീഡനാരോപണം

പീഡനാരോപണം

എംഎല്‍എ ഹോസറ്റലില്‍ വെച്ച് ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാല്‍ തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് ജൂലൈ ഒമ്പതിനാണ് കുടുംബ സുഹൃത്ത് കൂടിയായ ജീവന്‍ ലാലിനൊപ്പം യുവതി തിരുവനന്തപുരത്തെത്തുന്നത്.

 പരാതി

പരാതി

എംഎല്‍എ ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്റെ മുറിയിലായിരുന്നു താമസിച്ചതെന്നും ജൂലൈ 11നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് എംഎല്‍എയുടെ മുറിയില്‍ വച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.

 നാണക്കേട്

നാണക്കേട്

ഇതേ തുടർന്ന് യുവതി പാർട്ടിക്ക് പരാതി നൽകിയരുന്നു. എന്നാൽ സംഭവം പുറത്തറിയുന്നത് ഡിവൈഎഫ്ഐക്ക് നാണക്കേടാണെന്നും യുവതികൾ പാർട്ടിയിലേക്ക് വരുന്നത് ഇത് ബാധിക്കുമെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞെന്നും ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു.എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ പാര്‍ട്ടി ഇടപെട്ടു.

 നടപടി

നടപടി

പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എ ഹോസ്റ്റലിലെ സന്ദര്‍ശ ലിസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ തെളിവും ലഭിച്ചിരുന്നു. ഇതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജീവന്‍ ലാലിനെ എല്ലാ ചുമതലകളില്‍ നിന്നും പാര്‍ട്ടി നീക്കം ചെയ്യുകയായിരുന്നു.

 സ്വരാജിനെ സമീപിച്ചു

സ്വരാജിനെ സമീപിച്ചു

എന്നാല്‍ ഇപ്പോള്‍ കേസില്‍ തുടര്‍ നടപടിയില്ലെന്നാണ് യുവതിയുടോ ആരോപണം.ജീവന്‍ലാലിനെ കുറിച്ച് ആദ്യം പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടാകാതായതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജിനേയും സമീപിച്ചിരുന്നു.

 രഹസ്യമൊഴി

രഹസ്യമൊഴി

എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.സപ്തംബര്‍ നാലിന് പോലീസ് തന്‍റെ പരാതിയില്‍ കേസെടുത്തു. രഹസ്യ മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ പിന്നീട് കേസില്‍ പുരോഗതിയില്ല. പാര്‍ട്ടിക്കാരുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസില്‍ ഇടപെടാന്‍ ആവാത്തത് എന്നാണ് പോലീസ് പറയുന്നതെന്ന് യുവതി ആരപോിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+