വവ്വാലല്ലെങ്കില്‍ പിന്നെ ആര്... ഉത്തരമറിയാതെ നാട്ടുകാരും ആരോഗ്യവിദഗ്ധരും
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കപരത്തിയ നിപ വൈറസ് ബാധയ്ക്കു പിന്നില്‍ പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളല്ലെന്ന് സ്ഥിരീകരിച്ചതോടെ രോഗത്തിന്റെ ഉറവിടമറിയാതെ നാട്ടുകാരും ആരോഗ്യവിദഗ്ധരും കുഴയുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് കിണറില്‍ വസിക്കുന്ന ഇന്‍സെക്‌റ്റോറിയസ് വവ്വാലിന്റെ കാര്യത്തില്‍ സ്ഥിരീകരണമായത്.
പേരാമ്പ്രയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്. വവ്വാലിനെ കൂടാതെ രോഗവാഹകരെന്ന് സംശയിക്കു പന്നി, കന്നുകാലികള്‍, ആട് എന്നിവയുടെ 21 സാംപിളുകളാണ് പരിശോധിച്ചത്. വവ്വാലിന്റെ മൂന്നു സാംപിള്‍, പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി പി സിംഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Recommended Video

പ്രാണികളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടെയും സാംപിളുകളാണ് ഭോപ്പാലില്‍ പരിശോധിച്ചത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടേയും സാംപിളുകള്‍ ഇനി പരിശോധിക്കേണ്ടതുണ്ട്. വലിയ വവ്വാലുകളുടെ പരിശോധനയ്ക്കാവശ്യമായ സാംപിളുകള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications