മന്ത്രിസഭ പുന:സംഘടന ചര്‍ച്ചയിലില്ലെന്ന് സുധീരന്‍
കൊച്ചി: സംസ്ഥാനമന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തരത്തിലും ഉള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടതെന്നും സുധീരന്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഗ്രൂപ്പില്ലാത്ത കെപിസിസി പ്രസിഡന്റ് ഇത്തവണ ഐ ഗ്രൂപ്പിനൊപ്പമാണെന്നും വാര്‍ത്തകളുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജൂണ്‍ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി ദില്ലിക്ക് പോകുന്നുണ്ട്. ഇക്കൂട്ടത്തില്‍ മന്ത്രിസഭ പുന:സംഘടനയുടെ കാര്യം ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ചരചടുവലികള്‍ നടത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ കെപിസിസി നേതൃത്വത്തിനും എ ഗ്രൂപ്പിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് ഒരാളെ മാറ്റി നിര്‍ത്തേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരു മന്ത്രിക്കായിരിക്കും സ്ഥാനം നഷ്ടപ്പെടുക.
മന്ത്രി സ്ഥാനം നഷ്ടപ്പെടുന്നതാണ് ഐ ഗ്രൂപ്പിന് പ്രശ്‌നം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് പാര്‍ട്ടിയില്‍ ഉണ്ടായ പ്രതിച്ഛായയാണ് കെപിസിസി അധ്യക്ഷനെ വലക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ മികച്ച വിജയം നേടിയത് ഉമ്മന്‍ ചാണ്ടിയുടെ ഇമേജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications