കേരളത്തിൽ തടങ്കൽ പാളയങ്ങളില്ല; ആ വാർത്ത തെറ്റ്, ഡിറ്റൻഷൻ സെന്ററല്ല, പ്രചരിച്ചത് വ്യാജ വാർത്ത?
തിരുവനന്തപുരം: കേരളത്തിൽ പണിയുന്ന കെട്ടിടങ്ങൾ തടങ്കൽ പാളയങ്ങൾ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമമായ ദി ഹിന്ദു ആയിരുന്നു വാർത്ത നൽകിയിരുന്നത്. എന്നാൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശികളെ താമസിപ്പിക്കാൻ വേണ്ടി കേരളത്തിൽ പണിയുന്ന കെട്ടിടങ്ങൾ തടങ്കൽ പാളയങ്ങൾ എന്ന രീതിയിൽ പ്രചരിച്ചത് എന്നാണ് റിപ്പോർട്ട്.
വിവിധ ജയിലുകളിൽ പലവിധ കാരണങ്ങളാൽ കഴിയുന്ന വിദേശികളെ ജയിൽ അന്തരീക്ഷത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെയാണ് ഡിറ്റൻഷൻ സെന്ററുകൾ തയ്യാറാകുന്നു എന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. വിദേശികൾ പല കാരണങ്ങളാൽ, ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതിനാലോ, സ്വന്തം രാജ്യത്തുനിന്ന് രേഖകൾ തരപ്പെടുത്താൻ സാധ്യമാകാത്തതിനാലോ ഇപ്പോഴും ജയിലിൽ കഴിയുന്നു എന്നതാണ് വാസ്‌തവം.

അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ള സെന്ററാണ് പണി കഴിപ്പിക്കുന്നത്. എൻആർസിയെ തുടർന്ന് പൗരന്മാരല്ലാതാക്കപ്പെടുന്നവർക്ക് വേണ്ടിയുള്ള വലിയ തോതിലുള്ള ഡിഷ് ഡിറ്റൻഷൻ സെൻററുകൾ അല്ല കേരളത്തിൽ നിർമിക്കുന്നത്. എൻആർസിയെ തുടർന്നുള്ള ആയിരക്കണക്കിന് ആളുകളെ പാർപ്പിക്കാൻ ഇത് അപര്യാപ്‌തവുമാണെന്നാണ് റിപ്പോർട്ട്.
Recommended Video
2015 ൽ ബംഗ്ലാദേശ് സ്വദേശിയായ സഹബുളിന്റെ കേസ് പരിഗണിച്ച് ഹൈക്കോടതി തന്നെ സർക്കാരിനോട് ആരാഞ്ഞിട്ടുണ്ട് വിദേശികൾക്കായി ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ കേരളത്തിൽ വിദേശികൾക്കായി താമസസൗകര്യം ഇല്ലാത്തത് മോശമാണെന്ന് കോടതി അന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ ഇത്തരത്തിൽ കെട്ടിടം പണിയാൻ തീരുമാനിച്ചത്. ഇത് എൻആർസിയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രവർത്തനങ്ങളല്ലെന്നാണ് പുറത്ത് വരുന്ന വിവരം.












Click it and Unblock the Notifications