• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിനീഷ് വിഷയത്തിൽ എംഎൽഎമാർ വിളിച്ചിട്ടില്ല; 'അമ്മ' പ്രസിഡന്റ് ഷൂട്ട് തിരക്കിൽ; ഇടവേള ബാബു പറയുന്നത്

കൊച്ചി: ബിനീഷ് കോടിയേരി അറസ്റ്റിലായ ബംഗളൂരു മയക്കു മരുന്ന് കേസില്‍ മലയാള സിനിമാ രംഗത്തേക്കും കേസിലെ അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. താരസംഘടനയായ അമ്മയിലെ അംഗമാണ് നടന്‍ കൂടിയായ ബിനീഷ് കോടിയേരി.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ ബിനീഷ് വിഷയം അമ്മ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനീഷിനെ അമ്മയില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നേതൃത്വത്തില്‍ ഭിന്നതയെന്നാണ് റിപ്പോര്‍ട്ടുകളും വന്നിരുന്നു, എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

 ഭിന്നത ഇല്ല

ഭിന്നത ഇല്ല

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയില്‍ യാതൊരുവിധ ഭിന്നതകളില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനം എക്‌സിക്യുട്ടീവ് കമ്മറ്റി ചേര്‍ന്ന് ഉടന്‍ അറിയിക്കുമെന്ന് ഇടവേള ബാബു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. അമ്മ പ്രസിഡന്റിന്റെ തിരക്കുകള്‍ കഴിയുന്ന ഉടന്‍ കമ്മറ്റി ചേരുമെന്നും ഇടവേള ബാബു അറിയിച്ചു.

പ്രസിഡന്റ് ഷൂട്ടില്‍

പ്രസിഡന്റ് ഷൂട്ടില്‍

അമ്മയുടെ പ്രസിഡന്റ് ഇപ്പോള്‍ ഷൂട്ടിംഗിന്റെ തിരക്കിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ അത് കഴിഞ്ഞ മാത്രമാണ് അദ്ദേഹം ഫ്രീ ആകുക. പ്രസിഡന്റിന്‍രെ തിരക്ക് കഴിയുന്ന ഉടന്‍ കമ്മറ്റി ചേരും. വിഷയത്തില്‍ എംഎല്‍എമാര്‍ ഇടപെട്ടോ എന്നുള്ള ചോദ്യത്തിനും ഇടവേള ബാബു മറുപടി നല്‍കി.

 ആരും ഇടപെട്ടില്ല

ആരും ഇടപെട്ടില്ല

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു എംഎല്‍എമാരും ഇതുവരെ വിളിച്ചിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. അമ്മയുടെ നിര്‍ണായക സ്ഥാനത്ത് ഇരിക്കുന്ന എംഎല്‍മാര്‍ ഉള്ളതിനാലാണ് ബിനീഷിനെതിരായ എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

ഇതേ തുടര്‍ന്ന് ഒരു വിഭാഗം ആളുകളില്‍ എതിര്‍പ്പുണ്ടാക്കിയെന്നും നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2009 മുതല്‍ അമ്മ സംഘടനയില്‍ ആജീവനാന്ത മെമ്പര്‍ഷിപ്പുള്ള അംഗമാണ് ബിനീഷ് കോടിയേരി. അമ്മയുടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും ബിനീഷ് കോടിയേരി അംഗമായിരുന്നു.

ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട്

ദിലീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാട്

അതേസമയം, ദിലീപിനെതിരെ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷിനെതിരെയും സ്വീകരിക്കുകയെന്നാണ് സൂചന. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിനി ടോം, ജയസൂര്യ, അജുവര്‍ഗീസ്, ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍ കുട്ടി, ഉണ്ണി് ശിവപാല്‍, ബാബുരാജ് എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍.

 ദിലീപിന്റെ പുറത്താക്കല്‍

ദിലീപിന്റെ പുറത്താക്കല്‍

നടിയെ ആക്രമിച്ച കേസില്‍ അമ്മ ട്രഷറര്‍ ആയിരുന്ന ദിലീപിനെ സംഘടനയുടെ എക്സിക്യൂട്ടീവ് ചേര്‍ന്നായിരുന്നു പുറത്താക്കിയത്. ഇതിനെതിരെ സംഘടനയ്ക്കുളളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നീട് അമ്മ ജനറല്‍ ബോഡി യോഗം ദിലീപിനെ തിരിച്ചെടുത്തതും വന്‍ വിവാദമായി. ഒടുവില്‍ ദിലീപ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കുകയായിരുന്നു.

ബൈലോ പരിഷ്‌കരിച്ചു

ബൈലോ പരിഷ്‌കരിച്ചു

ഈ വിവാദങ്ങള്‍ക്കൊടുവില്‍ അമ്മ ബൈലോ പരിഷ്‌ക്കരിക്കുകയുണ്ടായി. ഇത് പ്രകാരം എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ഒരു അംഗത്തെ സസ്പെന്‍ഡ് ചെയ്യാനുളള അധികാരം ആണുളളത്. പുറത്താക്കാനുളള അധികാരം അമ്മ ജനറല്‍ ബോഡിക്കാണ്. ദിലീപിനെ പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിക്ക് എതിരെയും അമ്മ സംഘടന നടപടികളിലേക്ക് നീങ്ങുകയാണ്.

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പും, അന്വേഷണം

'പറയുന്നത് ബിജെപിയോടാണ്..വികസനം അട്ടിമറിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ട';തോമസ് ഐസക്

സംഘർഷത്തിനിടെ മേൽക്കൈ നേടിയത് ചൈന?: ഇന്ത്യൻ ഭൂപ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന്

രാജസ്ഥാനില്‍ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; 560 ല്‍ 261 സീറ്റുകളും സ്വന്തമാക്കി ഭരണകക്ഷി.

cmsvideo
  Bineesh Kodiyeri facing serious allegations in bangalore case

  English summary
  No differences in the organization regarding the Bineesh Kodiyeri Issue, Says Idavela babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X