• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല; സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയലുകൾ.. പ്രതിപക്ഷത്തിനെതിരെ സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം; സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പൊതുഭരണവകുപ്പ് സ്ഥിതിചെയ്യിന്ന നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. വിഐപി സന്ദര്‍ശനത്തിന്‍റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകളുടേയും ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലുണ്ടായ തീപിടിത്തം 'ആളിപടരാൻ' അധികം സമയം വേണ്ടി വന്നില്ല.

സംഭവത്തിൽ ദുരൂഹത ആരോപണിച്ച് പ്രതിപക്ഷ നേതാക്കൾ സെക്രട്ടറിയേറ്റ് വളപ്പിൽ പാഞ്ഞെത്തി. മിനിറ്റുകൾക്കം സെക്രട്ടറിയേറ്റ് പരിസരം പ്രതിപക്ഷ പ്രതിഷേധം മൂലം സംഘർഷഭരിതമായി.

തീയിട്ടുവെന്ന്

തീയിട്ടുവെന്ന്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്നും കേസ് അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.

എൻഐഎ അന്വേഷണം വേണമെന്ന്

എൻഐഎ അന്വേഷണം വേണമെന്ന്

സംഭവത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പല തന്ത്രപ്രധാനമായ ഫയലുകളും നഷ്ടമായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം തീപിടിത്തം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ പാടെ തള്ളിയിരിക്കുകയാണ് മന്ത്രിമാർ.

ഇ ഫയലുകൾ

ഇ ഫയലുകൾ

സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകള്‍ ഇ-ഫയലുകളായി സൂക്ഷിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏത് കടലാസ് സെക്രട്ടറിയേറ്റിൽ എത്തിയാലും അത് സ്കാൻ ചെയ്ത് നമ്പർ ഇട്ട് ബന്ധപ്പെട്ട സെക്ഷനിൽ ഈ ഫോർമാറ്റിൽ സൂക്ഷിക്കും.

അറിയാത്തവരല്ല പ്രതിപക്ഷം

അറിയാത്തവരല്ല പ്രതിപക്ഷം

നിലവിലുള്ള ഫയലിലെ കടലാസാണെങ്കില്‍ അത് ആ ഫയലിനോട് ചേര്‍ക്കും. പുതിയ ഫയല്‍ ആക്കേണ്ടതുണ്ടെങ്കില്‍ നമ്പറിട്ട ശേഷം ഫയലാക്കും. ഫയലിന്റെ സഞ്ചാരവും ഇ ട്രാക്കിങ് വഴി അറിയാനാകും. സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ-ഫയല്‍ ആണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും എം എല്‍ എ മാരും. എന്നിട്ടും തരംതാണ രാഷ്ട്രീയ കളിയാണ് ഇവർ നടത്തുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഇവരെന്താ ഇങ്ങനെ

ഇവരെന്താ ഇങ്ങനെ

ഇ - ഫയലുകൾ കത്തിനശിച്ചെന്ന് ! പറയുന്നത് ചെന്നിത്തലയും വി. മുരളീധരനും ! ഇവരെന്താ ഇങ്ങനെ എന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം. 2014 മുതല്‍ സെക്രട്ടറിയേറ്റിലെ എല്ലാ ഫയലും ഇ-ഫയല്‍ ആണെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇ-ഫയല്‍ ആയതെന്നും മുൻ എംപിയായ എംബി രാജേഷും പ്രതികരിച്ചു.

തിരുത്താനും നശിപ്പിക്കാനും കഴിയില്ല

തിരുത്താനും നശിപ്പിക്കാനും കഴിയില്ല

95 ശതമാനം ഫയലും ഇ-ഫയലാണ്. സെക്രട്ടറിയേറ്റിലെന്നല്ല വില്ലേജ് ഓഫീസില്‍ വരെ ഡിജിറ്റലൈസേഷന്‍ നടന്നിട്ടുണ്ട്. ഇ-ഫയലിംഗ് സിസ്റ്റമുള്ളത് കൊണ്ട് ഒരു ഫയലും തിരുത്താനും കഴിയില്ല, നശിപ്പിക്കാനും പറ്റില്ല', മനോരമ കൗണ്ടർപോയിന്റ് ചർച്ചയിൽ എംബി രാജേഷ് പ്രതികരിച്ചു.

പ്രതിപക്ഷം പറയുന്നത്

പ്രതിപക്ഷം പറയുന്നത്

അതേസമയം സെക്രട്ടറിയേറ്റിലെ രഹസ്യഫയലുകൾ ഇ ഫയലായി സൂക്ഷിക്കാറില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അത്തരത്തിലുള്ള ഫയലുകളാണ് ഇപ്പോൾ തീപിടുത്തത്തിൽ നശിച്ചുപോയതെന്നും പ്രതിപക്ഷം ആരോപിച്ചു.

'പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ''പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ'

'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ്'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ്

English summary
No file was lost; All Are e-files in the Secretariat Government against the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X