കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ മലയാളി നഴ്സുമാരെപ്പറ്റി വിവരമില്ല?

  • By Meera Balan
Google Oneindia Malayalam News

ഗൂഡല്ലൂര്‍: ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍പെട്ട് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരുതമനുഭവിയ്ക്കുകയാണ് മലയാളി നഴ്‌സുമാര്‍. കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ധര്‍മ്മഗിരിയില്‍ നിന്നുള്ള മലയാളി നഴ്‌സുമാരെക്കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. ഇവരില്‍ ഒരാള്‍ മാത്രം ഇടയ്ക്ക് ഫോണ്‍ചെയ്തിരുന്നു.

ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് നഴ്‌സുമാരില്‍ അധികവും ഇറാഖിലെത്തുന്നത്. എന്നാല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ എങ്ങനെയും നാട്ടിലെത്തിയാല്‍ മതിയെന്നാണ് നഴ്‌സുമാര്‍ക്ക്. കഷ്ടപ്പാടും ദുരിതവും കണ്ട് മക്കള ജോലിയ്ക്കായി ഇറാഖിലേയ്ക്ക് പറഞ്ഞുവിട്ട തീരുമാനത്തെ ശപിയ്ക്കുകയാണ് നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍.

Iraq

കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ധര്‍മ്മഗിരിയിലെ നീതു തോമസ്, അലീന ജോസ്, മമിത, സഹോദരികളായ സിമി, സിലി, സിനി എന്നിങ്ങനെ ആറ് നഴ്‌സുമാരാണ് ഇറാഖില്‍ കുടുങ്ങിയത്.

ഇറാഖില്‍ സംഘര്‍ഷം രൂക്ഷമാകുന്നെന്ന വാര്‍ത്ത ഭീതിയോടെയാണ് ഇവരുടെ കുടുബം അറിയുന്നത്. മക്കളെ വിളിച്ചിട്ട് ഫോണില്‍ കിട്ടാത്തതിന്റെ സങ്കടം പല മാതാപിതാക്കളുടെയും മുഖത്ത് നിഴലിയ്ക്കുന്നു. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ എത്രയും വേഗം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ധര്‍മ്മഗിരി സ്വദേശിയായ വിന്‍സെന്റിന്റെ ഭാര്യയെ മാത്രമാണ് ഫോണില്‍ ബന്ധപ്പെടനായിട്ടുള്ളത്. ആശുപത്രിയില്‍ സുരക്ഷിതയാണെങ്കിലും പുറത്തിറങ്ങാനോ വിമാനത്താവളത്തില്‍ എത്താനോ ആകിലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മറ്റ് നഴ്‌സുമാരെപ്പറ്റി യാതൊരു വിവരവു ലഭ്യമല്ല. എത്രയും വേഗം മക്കള്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍.

English summary
No information about Malayali nurses in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X