ആര് സന്ധി ചെയ്താലും സിപിഎം കാപാലികരുമായി ഞങ്ങൾ സന്ധിചെയ്യില്ല: യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ദേശീയ പണമുടക്കിലെ സിഐടിയുവും, ഐഎന്‍ടിയുസിയുവുമായുള്ള സഖ്യത്തില്‍ മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്. പിന്തുണയറിയിക്കുന്നു. കേരളത്തിന്റെ പലഭാഗത്തും ഐ എന്‍ ടി യു സിയുടെ മൂവർണ്ണക്കൊടിയെ സി ഐ ടി യു കൊടിയുമായി കൂട്ടിക്കെട്ടുമ്പോൾ അതിന് യൂത്ത് കോൺഗ്രസ്സിന്റെ പിന്തുണ ഉണ്ടാകുമെന്ന് മാർക്സിസ്റ്റുകാർ കരുതരുത്. ഞങ്ങളുടെ മൂന്ന് രക്തസാക്ഷികളുടെ ചോരയിലും സി ഐ ടി യുവിന്റെ ചുവപ്പിനു പങ്കുണ്ട്. എന്തിന് വേണ്ടി, ആര് സന്ധി ചെയ്താലും സിപിഎം കാപാലികരുമായി ഞങ്ങൾ സന്ധിചെയ്യില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ജനകീയ വിഷയങ്ങളിൽ എല്ലാകാലത്തും യൂത്ത് കോൺഗ്രസ് സർവ്വപിന്തുണയും നൽകിയിട്ടുണ്ട്. അതുപോലെ ഇന്നും നാളെയും നടക്കുന്ന പണിമുടക്കിനും പിന്തുണയറിയിക്കുന്നു. എന്നാൽ കേരളത്തിന്റെ പലഭാഗത്തും ഐ എൻ ടി യു സിയുടെ മൂവർണ്ണക്കൊടിയെ സിഐടിയു കൊടിയുമായി കൂട്ടിക്കെട്ടുമ്പോൾ അതിന് യൂത്ത് കോൺഗ്രസ്സിന്റെ പിന്തുണ ഉണ്ടാകുമെന്ന് മാർക്സിസ്റ്റുകാർ കരുതരുത്. ഞങ്ങളുടെ മൂന്ന് രക്തസാക്ഷികളുടെ ചോരയിലും സിഐടിയു വിന്റെ ചുവപ്പിനു പങ്കുണ്ട്.

എന്തിന് വേണ്ടി, ആര് സന്ധി ചെയ്താലും സിപിഎംകാപാലികരുമായി ഞങ്ങൾ സന്ധിചെയ്യില്ല.അതുകൊണ്ട് തന്നെയാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എം പി മാരായ ശശി തരൂരിനോടും കെ വി തോമസിനോടും സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കേണ്ട എന്ന് നിർദേശം നൽകിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമുണ്ടായത്. എന്നാൽ ഇന്ന് പല സ്ഥലങ്ങളിലും കോൺഗ്രസ് നേതാക്കൾ സിപിഎം നേതാക്കളുമായി വേദി പങ്കിട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്. ഷുഹൈബ് വധക്കേസിൽ പ്രതിയായിരുന്ന ബിജുവും അരവിന്ദനും ഇതേ സിഐടിയു ആയിരുന്നു. കൃപേഷിനേയും ശരത് ലാലിനെയും വെട്ടിയരിഞ്ഞവരിൽ പ്രതികളായതിൽ പ്രമുഖർ, എട്ടാം പ്രതി സുബീഷും, പന്ത്രണ്ടാം പ്രതി മണികണ്ഠനും, ഇരുപത്തിയൊന്നാം പ്രതി കുഞ്ഞിരാമനും, കാസർഗോഡ് ജില്ലയിലെ പ്രമുഖ നേതാവ് രാഘവൻ വെളുത്തോളിയുമെല്ലാം പിടിച്ചത് സിഐടിയുവിന്റെ ചെങ്കൊടിയല്ലേ?
എങ്ങനെയാണ് ഈ കാപാലിക മനസ്സുകളോട് സന്ധിചെയ്യാൻ കഴിയുക. ഇത് അതീവ ഗൗരവമായി കാണുന്നു. അതുകൊണ്ട് തന്നെ ശക്തമായി പാർട്ടിവേദിയിലും യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിലും ഈ വിഷയത്തിൽ വാദമുഖം തുറക്കും. സിപിഎമ്മുമായുളള വിഷയത്തിൽ കോൺഗ്രസ് പാർട്ടിയും അനുഭാവസംഘടനകൾക്കും പൊതുനയം ഉണ്ടാവുക എന്നത് യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. വെട്ടിയിട്ടാലും തുടിക്കുന്ന ഹൃദയത്തിൽ പോലും ഇവരുമായി സന്ധിചെയ്യാൻ ഞങ്ങൾ ഒരുക്കമല്ല എന്നത് തന്നെയാണ് യൂത്ത് കോൺഗ്രസ്സിന്റെ ലിഖിതമായ തീരുമാനം..












Click it and Unblock the Notifications