Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോളനി' എന്ന പേര് വേണ്ട; രാജിവെക്കും മുമ്പ് ചരിത്രപരമായ ഉത്തരവിറക്കി രാധാകൃഷ്ണന്‍

പാലക്കാട്: മന്ത്രിസ്ഥാനത്തുള്ള അവസാന ദിവസം ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്‍. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റും എന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വെച്ചതിന് ശേഷണമാണ് പട്ടികജാതി-പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം രാധാകൃഷ്ണന്‍ രാജി വെച്ചത്.

ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതാണ് എന്നും അതിനാലാണ് പേര് മാറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

K Radhakrishnan

'കോളനി എന്ന് പറയുന്ന ഒരു സംസാരമുണ്ടല്ലോ, കോളനിക്കാരാണ് എന്നൊക്കെ. കോളനി എന്ന് പറയുന്നത് തന്നെ ഒരു അടിമത്തത്തെയാണ് അര്‍ത്ഥമാക്കുന്നത്. നമ്മള്‍ ബ്രിട്ടന്റെ കോളനിയാണ് എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ ഓരോ സ്ഥലത്തും മേലാളന്മാര്‍ കോളനി ഉണ്ടാക്കി വെച്ചു. കോളനി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അപകര്‍ഷതാബോധം ഉണ്ടാകുന്നുണ്ട്. കോളനിയില്‍ നിന്ന് വരുന്നതാണ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു അപകര്‍ഷതാബോധം ഉണ്ടാകുന്നുണ്ട്.

അപ്പോള്‍ നമ്മള്‍ കോളനി ഒഴിവാക്കാന്‍ വേണ്ടി ഇന്ന് തീരുമാനിച്ചിരിക്കുകയാണ്. കോളനിക്ക് പകരം ആ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് ഇഷ്ടമുളള പേര് നിര്‍ദേശിക്കാം. പരമാവധി ആളുകളുടെ പേര് കൊടുക്കാതിരിക്കുക. ആളുകളുടെ പേര് കൊടുക്കുമ്പോള്‍ അവര്‍ ഓരോ പാര്‍ട്ടിയിലോ പ്രസ്ഥാനത്തിലോ ഒക്കെ പെടുന്നവരായിരിക്കും. അങ്ങനെ വന്ന് കഴിഞ്ഞാല്‍ അവിടെ തര്‍ക്കങ്ങള്‍ വരും.

ഒരു സ്ഥലത്ത് പേരിടലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഉത്തരവില്‍ തന്നെ പരാമവധി വ്യക്തികളുടെ പേരിടാതെ നോക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സ്ഥലങ്ങളിലെ പേരുകള്‍ മാറ്റേണ്ടതില്ല. വയനാട്ടില്‍ ട്രൈബല്‍ ഏരിയയില്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ പറഞ്ഞു ഉന്നതി എന്നിടാമെന്ന്. മറ്റൊരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ പറഞ്ഞു പ്രകൃതി ഗ്രാമം എന്നിടാമെന്ന്.

അങ്ങനെ ഓരോരുത്തരും പുതിയ പുതിയ പേരുകള്‍ കണ്ടെത്തിയാല്‍ മതി. നഗര്‍ എന്നുളളത് കുറയ്ക്കുക. ആ രീതിയില്‍ കോളനി എന്നുള്ള നാമധേയം മാറ്റാന്‍ പറ്റും. പട്ടികജാതി-പട്ടികവര്‍ഗം എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു അലര്‍ജിയുണ്ടല്ലേ..? അതുകൊണ്ടാണ് ഞാന്‍ മന്ത്രിയായി കഴിഞ്ഞപ്പോള്‍ ചിലരെങ്കിലും പറഞ്ഞു ഇത് മോശം വകുപ്പാണ് എന്ന്. കുറച്ചുകൂടി വലിയ വകുപ്പ് കൊടുക്കണം എന്ന് പറഞ്ഞു.

ഞാന്‍ അസംബ്ലിയിലും പുറത്തും മറുപടി കൊടുത്തതും നിങ്ങള്‍ കേട്ടുകാണും. ഞാന്‍ പറഞ്ഞത് ലക്ഷക്കണക്കിന് പിന്നാക്കവഭാഗക്കാരെ എസ്‌സി-എസ്ടി വിഭാഗക്കാരെ പാവപ്പെട്ടവരെ ഉന്നതജാതിയില്‍ ജനിച്ച പിന്നാക്കക്കാരെ അവരെ എല്ലാം രക്ഷിക്കലല്ലേ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്. അതുകൊണ്ടാണ് ഇതാണ് ഏറ്റവും വലിയ വകുപ്പ് എന്ന് അന്ന് പറയാന്‍ കാരണം. ആ രീതിയില്‍ നമ്മുടെ സമൂഹത്തിന്റെ കണ്‍സപ്റ്റ് ആകെ മാറണം,' രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം രാജി വെക്കുന്നത് പൂര്‍ണ തൃപ്തനായാണ് എന്നും പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനുമാണ് കൈമാറിയത്. ആലത്തൂരില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും ഒഴിഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിംഗ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്. രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. മാനന്തവാടി എംഎല്‍എയും പട്ടികവര്‍ഗ വിഭാഗം നേതാവുമായ ഒആര്‍ കേളുവായിരിക്കും രാധാകൃഷ്ണന് പകരം മന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+