Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള പോലീസിൽ ഇനി 'വനിത' പോലീസില്ല; 2020 സ്ത്രീ സൗഹൃദ വർഷമായി ആചരിക്കാൻ ഉത്തരവ്!

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പോലീസ് സേനയാണ് കേരളത്തിലേത്. കഴിഞ്ഞ വർഷം ആഗസ്തിൽ വന്ന് റിപ്പോർട്ട് പ്രകാരം ദില്ലി കഴിഞ്ഞാൽ ഏറ്റവും മികച്ച പോലീസ് സേന കേരളത്തിലേതാണ്. അടിസ്ഥാന സൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പോലീസ് സേനയായ കേരള പോലീസിൽ അടിമുടി മറ്റമാണ് വരാൻ പോകുന്നതെന്നാണ് റിപ്പോർട്ട്.

ഇനി കേരള പേലീസിൽ വനിത പോലീസ് ഇല്ല. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ ഉത്തരവിറക്കിയിരിക്കുകയാണ്. സേനയിൽ ലിംഗ സമത്വം ഉറപ്പാക്കാനാണ് ഡിജിപിയുടെ പുതിയ ഉത്തരവ്. 2020 സ്ത്രീ സൗഹൃദ വർഷമായി ആചരിക്കാൻ പോലീസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് മാറ്റം.

ഡിജിപിയുടെ ഉത്തരവ്

ഡിജിപിയുടെ ഉത്തരവ്

നേരത്തെ പോലീസ് റിക്രൂട്ട്മെന്റിലും ലിംഗ വിവേചനം സർക്കാർ നീക്കിയിരുന്നു. ഡിജിപിയുടെ ഉത്തരവ് പ്രകാരം ഡബ്ല്യു പി സി അഥവാ, വനിതാ കോൺസ്റ്റബിൾ എന്ന തസ്തി ഇനി മുതൽ സേനയിലുണ്ടാകില്ല. ബറ്റാലിയനിലിനിലെ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്ത് ഡിജിപി ഉത്തരവിറക്കി.

വനിത പോലീസിൽ രണ്ട് വിഭാഗം

വനിത പോലീസിൽ രണ്ട് വിഭാഗം

വനിതാ പോലീസില്‍ നിലവില്‍ രണ്ട് വിഭാഗമാണുള്ളത്. 1995ന് മുമ്പ് സേനയില്‍ എത്തിയവരും അതിന് ശേഷം എത്തിയവരും എന്നിങ്ങനെയാണ് ഇത്. മുമ്പ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്.

വനിതയെന്ന പദം ഒഴിവാക്കി

വനിതയെന്ന പദം ഒഴിവാക്കി


2011ല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫീസറെന്നും ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെന്നും ആക്കിയിരുന്നു. ബറ്റാലിയനുകളിൽ വനിതയെന്ന പദം ഒഴിവാക്കി പോലീസ് കോൺസ്റ്റബിളും ഹവിൽദാറുമെന്നാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും വനിതാ പോലീസ് എന്ന് ചേര്‍ത്ത് സ്ഥാനപ്പേര് ഉപയോഗിച്ച് വന്നിരുന്നു.

വനിതകളെ നേരിട്ട് എടുത്തിരുന്നു

വനിതകളെ നേരിട്ട് എടുത്തിരുന്നു

വനിതകളെ കോൺസ്റ്റബിൾ ആയും ഐപിഎസ് വഴിയും കേരള പോലീസിലേക്ക് നേരിട്ട് എടുത്തിരുന്നു . ഈയടുത്തു വനിതകളെ സബ് ഇൻസ്പെക്ടർ ആയി നേരിട്ട് നിയമിക്കാനും തീരുമാനമായിരുന്നു. അതേസമയം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് വ്യത്യസ്തങ്ങളായ ഭരണസം‌വിധാനങ്ങളുടെ കീഴിലായിരുന്നു കേരളാ പോലീസ്. തിരുവിതാം‌കൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ്‌ പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. ജനറൽ എക്സിക്യൂട്ടീവ് എന്നറിയപ്പെടുന്ന വിഭാഗം ആണ്‌ കേരളത്തിലെ പോലീസ്‌ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+