കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ക്ക് കോടതിയില്‍ തിരിച്ചടി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാറുകള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ബാറുകളുടെ നിലവാര പരിശോധന തുടരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളി.

നേരത്തെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ബാറുകളുടെ കാര്യത്തിലാണ് ഇത് ബാധകം. നിലവാരമില്ലാത്ത ബാറുകളായിരുന്നു അന്ന് അടച്ചുപൂട്ടിയത്.

Bar

അബ്കാരി നയം സര്‍ക്കാര്‍ നിയമമാക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മദ്യനയത്തില്‍ എന്തെങ്കിലും ഇളവുണ്ടായാല്‍ തന്നേയും ഇപ്പോള്‍ അടച്ച ബാറുകള്‍ക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന സൂചനയാണ് ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കുന്നത്.

നേരത്തെ കോടതി ഉത്തരവിന്റെ അടിസഥാനത്തില്‍ ബാറുകളുല്‍ നിലവാര പരിശോധന നടത്താന്‍ തീരുമാനമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചതോടെ ഇത് നിര്‍ത്തിവക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കോടിക്കണക്കിന് രൂപയാണ് ബാറുകളുടെ നവീകരണത്തിന് ഉപയോഗിച്ചതെന്നാണ് ഇവരുടെ വാദം. നിലവാരം ഉയര്‍ത്തിയാല്‍ ലൈസന്‍സ് ലഭിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പണം മുടക്കിയതെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്.

സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ സുപ്രീം കോടതി വിമര്‍ശനാത്മക സമീപനമാണ് സ്വീകരിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതും വിവാദമായിരുന്നു.

English summary
No need to restart the rating of closed Bars High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X