Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ഇന്നും ആശ്വാസ ദിനം; പോസീറ്റീവ് കേസുകളില്ല; ഏഴ്‌പേര്‍ക്ക് നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗ ബാധയുണ്ടായിരുന്ന ഏഴ് പേര്‍ രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേഗമായിട്ടുള്ളത്. ഇതുവരേ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ 30 പേര്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 14670 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

pinarayi

ഇന്ന് പുതുതായി 58 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതുവരെ 34599 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 34063 എണ്ണം രോഗബാധയില്ലായെന്ന് ഉറപ്പായിട്ടുണ്ട്.

1154 സാമ്പിളുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കൊറോണ ബാധിതര്‍ ചികിത്സയിലുള്ളത്. കണ്ണൂരില്‍ 18 പേരാണ് ചികിത്സയില്‍. ഇതോടെ കേരളത്തിലെ എട്ട് ജില്ലകള്‍ കൊറോണ മുക്തമായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളാണ് കൊറോണ മുക്തം.

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും പുതുതായി ഹോട്ട്‌സ്‌പോര്‍ട്ടുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവായുണ്ടായത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ കേരളീയര്‍ നാളെ മുതല്‍ നാട്ടിലെത്തും. അത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങള്‍, പ്രതിരോധ വകുപ്പിന്റെ കപ്പലുകള്‍ എന്നിവയിലാണ് മലയാളികള്‍ നാട്ടിലെത്തുന്നത്. ഇതിനായി നാളെ രണ്ടാ വിമാനങ്ങള്‍ എത്തുമെന്നാണ് ഒടുവില്‍ ലഭിച്ചിട്ടുള്ള വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ വരുന്നത്. നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊറോണ പരിശോധന നിര്‍ബന്ഝമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    കേരളത്തെ അഭിനന്ദിച്ച് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി | Oneindia Malayalam

    'മടങ്ങി വരുന്ന ഓരോ മലയാളിയും താമസ സ്ഥലം മുതല്‍ യാത്രയിലുട നീളം ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. വിമാനത്താവളം മുതല്‍ അത് ഉണ്ടാവേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട സൗകര്യ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഇള്‍പ്പെടെയുള്ള കേരളീയര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 15 മുതല്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ അടക്കം 40 വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും" മുഖ്യമന്ത്രി പറഞ്ഞു, ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+