ഡോക്ടര്‍മാരുണ്ട്; എന്നാല്‍ കുമ്പള ഗവ. ആശുപത്രിയില്‍ രാത്രികാല ചികിത്സയില്ല

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കുമ്പള: കുമ്പള ഗവ. ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടായിട്ടും രാത്രി കാലങ്ങളില്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ നിഷേധിക്കപ്പെടുന്നു. ഇതുകാരണം രാതി കാലങ്ങളില്‍ ആസ്പത്രിയില്‍ എത്തുന്ന രോഗികള്‍ക്കും മറ്റും സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

രാത്രി ഏഴ് മണി കഴിഞ്ഞാല്‍ എത്തുന്ന രോഗികളെ സ്വകാര്യ ആസ്പത്രിയിലേക്ക് പറഞ്ഞു വിടുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആസ്പത്രിയുടെ സമീപത്ത് തന്നെയാണ് ഡോക്ടര്‍മാര്‍ താമസിക്കുന്നതെങ്കിലും രാത്രി കാലങ്ങളില്‍ വിളിച്ചാല്‍ വരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

doctors

രാവിലെ കിടത്തി ചികിത്സ ഉണ്ടെങ്കിലും രാത്രി ഏഴ് മണി കഴിഞ്ഞാല്‍ രോഗികളെ പറഞ്ഞു വിടുന്നത് പതിവ് കാഴ്ചയാണ്. ഒരോ ദിവസവും കുറഞ്ഞത് 20ല്‍ പരം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഉച്ചവരെ മാത്രമാണ് രോഗികളെ പരിശോധിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ആസ്പത്രിയില്‍ ഉണ്ടാവാറില്ലെന്നാണ് പരാതി. പല തവണ ഇതിനെതിരെ സംഘടനകളും മറ്റും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ശരീരത്തിലെ ഈ അടയാളങ്ങൾ ഭാഗ്യം പറയും: നെറ്റിയിൽ മറുകുള്ള സ്ത്രീകൾക്ക് സമ്പന്ന ജീവിതം!

ഉഗ്രസ്‌ഫോടനം!! പലസ്തീന്‍ പ്രധാനമന്ത്രി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; യുദ്ധഭീതിയില്‍ ഗാസ, പിന്നില്‍?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
No night duty doctors in Kumbala Govt hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്