ഒടുവില്‍ എസ്ഡിപിഐയും 'മാണിക്യ മലരിനൊപ്പം'... ഒരുപരിക്കും പറ്റില്ലെന്ന്, കട്ട പിന്തുണ!!!

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പാട്ടിനെതിരെ ഹൈദരാബാദില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആ പരാതി.

കണ്ണിറുക്കി പെൺകുട്ടി ഔട്ട്'! ഒമര്‍ ലുലുവിനെ പൊളിച്ചടുക്കി ട്രോളൻമാർ... സുഡുക്കൾക്ക് പൊങ്കാല മഹാമഹം

'സുഡാപ്പികള്‍' എന്ന് വിളിച്ചായിരുന്നു ആ പരാതിയെ കേരളത്തിലെ സോഷ്യല്‍ മീഡിയ പരിഹസിച്ചത്. എസ്ഡിപിഐ എന്ന പാര്‍ട്ടിയെ കളിയാക്കിയിട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒരു പദം തന്നെ ഉണ്ടായി വന്നത്.

കണ്ണിറുക്കി താരമായതൊക്കെ കൊള്ളാം... പ്രിയയെ കാത്ത് തൃശൂരില്‍ ഒരു അഡാറ് പണി ഇരിപ്പുണ്ട്!!!

എന്നാല്‍ കേരളത്തിലെ ഒരു മുസ്ലീം സംഘടനയും സിനിമയ്‌ക്കെതിരായോ, പാട്ടിനെതിരായോ പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായോ രംഗത്ത് വന്നിരുന്നില്ല എന്നത് ഒരു സത്യം തന്നെ ആണ്ട്. ഏറ്റവും ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ട് തന്നെ ഈ പാട്ടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിരോധിക്കേണ്ടതില്ല

നിരോധിക്കേണ്ടതില്ല

പാട്ട് നിരോധിക്കണം, പിന്‍വലിക്കണം എന്നൊക്കെ ആയിരുന്നു ഹൈദരാബാദില്‍ നിന്ന് പരാതി കൊടുത്തവരുടെ ആവശ്യം. ആദ്യം പാട്ട് പിന്‍വലിക്കും എന്ന് സംവിധാകന്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് ആ തീരുമാനം തന്നെ പിന്‍വലിച്ചു.

 ഒരു പ്രശ്‌നവും ഇല്ല

ഒരു പ്രശ്‌നവും ഇല്ല

മാണിക്യ മലരായ പൂവീ എന്ന ഗാനം പിന്‍വലിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നിരോധിക്കണം എന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി അബ്ദുള്‍ ഹമീദ് പ്രതികരിച്ചത്.

ചര്‍ച്ചകള്‍ നടക്കട്ടെ

ചര്‍ച്ചകള്‍ നടക്കട്ടെ

എന്നാല്‍ ഈ വിവാദത്തെ പൂര്‍ണമായും അങ്ങ് തള്ളിക്കളയാനും പോപ്പുലര്‍ ഫ്രണ്ട് തയ്യാറല്ല. ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കട്ടേ എന്നാണ് അവരുടെ അഭിപ്രായം.

ഒരു പരിക്കും പറ്റില്ല

ഒരു പരിക്കും പറ്റില്ല

ഈ പാട്ടുകൊണ്ട് ഇസ്ലാമിനോ മത നേതാക്കള്‍ക്കോ ഒരു പരിക്കഉം പറ്റില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാവ് വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും ഇതുവരെ കാര്യമായി നടന്നിട്ടില്ല എന്നതും സത്യമാണ്.

മുഹമ്മദ് നബിയുമായി

മുഹമ്മദ് നബിയുമായി

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യ ഖദീജ ബീവിയെ കുറിച്ച് പരാമര്‍ശിക്കുന്ന മാപ്പിളപ്പാട്ടാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷാന്‍ റഹ്മാന്റെ സംഗാതത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിട്ടുള്ളത്.

കണ്ണടച്ചാല്‍

കണ്ണടച്ചാല്‍

ഈ പാട്ടുകേട്ടതിന് ശേഷം നിസ്‌കരിക്കുന്നതിന് വേണ്ടി കണ്ണടച്ചാല്‍ പ്രിയ പ്രകാശ് വാര്യരുടെ മുഖമാണ് വരുന്നത് എന്ന് പോലും പരാതിക്കാര്‍ പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു പരാതി

മറ്റൊരു പരാതി

ഹൈദരാബാദില്‍ നിന്ന് മാത്രമല്ല പരാതി ഉയര്‍ന്നത്. മുംബൈയിലെ റാസ അക്കാദമിക്കും ഉണ്ട് ഇത്തരത്തില്‍ ഒരു പരാതി. അവര്‍ എന്തായാലും പോലീസില്‍ അല്ല പരാതി നല്‍കിയത്, സെന്‍സര്‍ ബോര്‍ഡിന് ആയിരുന്നു!

കേസ് എടുത്തിട്ടുണ്ട്

കേസ് എടുത്തിട്ടുണ്ട്

ഹൈദരാബാദിലെ പരാതിയില്‍ ഒമര്‍ ലുലുവിനും നടി പ്രിയ പ്രകാശ് വാര്യര്‍ക്കും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കേസ് നിലനില്‍ക്കാനുള്ള സാധ്യത തുലോം തുച്ഛമാണെങ്കിലും, കുറച്ച് നാള്‍ അതിന്റെ പിറകേ നടക്കേണ്ടി വരും എന്നതാണ് പ്രശ്‌നം.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

എന്തായാലും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കും എന്നാണ് ഒമര്‍ ലുലു വ്യക്തമാക്കിയിട്ടുള്ളത്. കേരള ഹൈക്കോടതിയെ ആയിരിക്കും ഇതിനായി സമീപിക്കുക. ദുരുദ്ദേശം ഒന്നും ഇല്ാതെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖാനിക്കരുത് എന്ന് കോടതിയോട് ആവശ്യപ്പെടും എന്നും ഉമര്‍ ലുലു പറയുന്നുണ്ട്.

മലയാളം പാട്ടിനെതിരെ

മലയാളം പാട്ടിനെതിരെ

മലയാളത്തിലുള്ള ഒരു പാട്ടിനെതിരെ പരാതികള്‍ ഉയര്‍ന്നത് ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നും ഒക്കെ ആണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. പാട്ടിന്റെ വരികള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററില്‍ ഇട്ട് പരിഭാഷപ്പെടുത്തിയപ്പോള്‍ ആണത്രെ അവരുടെ മതവികാരം വ്രണപ്പെട്ടത്.

English summary
No Problem with Manikya Malaraya Poovee song, says Popular Front.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്