പോലീസ് എല്ലാമറിഞ്ഞു!! നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്....അവരെ ചോദ്യം ചെയ്യും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: 2011ല്‍ മറ്റൊരു നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ മുന്‍കാല നായികയെയാണ് സുനിയും സംഘവും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ജോണി സാഗരിക നിര്‍മിച്ച ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഈ നടി. അന്നു സുനിക്കൊപ്പം ആക്രമണത്തില്‍ പങ്കാളികളായിരുന്ന നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അതിനിടെ നടിയെ ആക്രമിച്ച പുതിയ കേസില്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

ക്വട്ടേഷനല്ലെന്ന്

ക്വട്ടേഷനല്ലെന്ന്

2011ല്‍ നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷനില്ലെന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. സുനി തന്നെയാണ് അന്ന് അങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്നും പോലീസിനു ബോധ്യമായി.

ലക്ഷ്യമിട്ടത് ബ്ലാക്‌മെയില്‍

ലക്ഷ്യമിട്ടത് ബ്ലാക്‌മെയില്‍

അന്നു നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്യുകയെന്ന ലക്ഷ്യമാണ് സുനിക്ക് ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. മറ്റാരും ഇതിനു പിന്നിലിലില്ലെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പദ്ധതി തയ്യാറാക്കിയ ശേഷം സുനില്‍ കുറച്ചു പേരെ ഒപ്പം കൂട്ടുകയായിരുന്നു.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

അന്ന് സുനിക്കൊപ്പം സംഘത്തിലുണ്ടായിരുന്ന നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ക്വട്ടേഷനില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി അവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പരാതി നല്‍കിയത്

പരാതി നല്‍കിയത്

നിര്‍മാതാവ് ജോണി സാഗരികയാണ് നടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്നു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഈ നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ക്വട്ടേഷനില്ലെന്നു തെളിഞ്ഞത്

ക്വട്ടേഷനില്ലെന്നു തെളിഞ്ഞത്

ഇപ്പോഴത്തെ സംഭവം ക്വട്ടേഷനായതിനാല്‍ 2011ല്‍ നടന്നതും ക്വട്ടേഷനാണെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു.സുനിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനില്ലെന്ന് സൂചന ലഭിച്ചത്.

ഗൂഡാലോചന നടത്തിയത്

ഗൂഡാലോചന നടത്തിയത്

പൊന്നുരുന്നിയിലെ വാടക വീട്ടില്‍ വച്ചാണ് സുനിയും സംഘവും അന്ന് ഗൂഡാലോചന നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. അന്നു മറ്റൊരു യുവനടിയെയായണ് സുനി ആക്രമിക്കാന്‍ പദ്ധതിയിട്ടതെങ്കിലും മറ്റൊരു നടി വന്നതോടെ ഇതു പൊളികുയകയായിരുന്നു.

നടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

നടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

താമസസൗകര്യമൊരുക്കിയ ഹോട്ടില്‍ എത്തിക്കാമെന്ന് അറിയിച്ച് നടിയെ അന്ന് സുനിയുടെ കൂട്ടാളികള്‍ വാഹനത്തില്‍ കയറ്റുകയായിരുന്നു. എന്നാല്‍ സുനിയുടെ ഫോണ്‍ സന്ദേശം വരാതിരുന്നതോടെ നടിയുമായി ഇവര്‍ വാഹനത്തില്‍ നഗരം ചുറ്റുകയായിരുന്നു. സംശയം തോന്നി നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചതോടെ അവര്‍ നടിയെ ഹോട്ടലിന് അരികില്‍ ഇറക്കി വിട്ട് കടന്നുകളയുകയായിരുന്നു.

ദിലീപിനോട് പറഞ്ഞോ ?

ദിലീപിനോട് പറഞ്ഞോ ?

2011ലെ സംഭവത്തെക്കുറിച്ച് സുനി ദിലീപിനോട് പറഞ്ഞോയെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. അന്ന് സുനിക്കൊപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്താല്‍ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

English summary
No quatation 2011 actress kidnap case.
Please Wait while comments are loading...