ജീവനക്കാരില്ല കുമ്പള പഞ്ചായത്ത് ഓഫീസ് പ്രവർത്തനം അവതാളത്തിൽ

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: പഞ്ചായത്ത് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഓഫീസ് പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഇവിടെ ഇല്ലാത്തത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് 14 ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ പുണ്ടരീകാക്ഷ അറിയിച്ചു.

മന്ത്രിക്കസേര വിടാതെ തോമസ് ചാണ്ടി! രാജിവെയ്ക്കില്ലെന്ന് എന്‍സിപിയും! പിണറായി പുറത്താക്കുമോ?

ഇരുപത്തിമൂന്ന് വാർഡുകളുള്ള കുമ്പള ഗ്രാമ പഞ്ചായത്തിൽ ഏകദേശം പതിനാറ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ സാമ്പത്തിക വർഷം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ റോഡ്, മറ്റ് മരാമത്ത് പണികൾ എന്നിവ നടത്താൻ ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തങ്ങൾക്ക് തടസമായിരിക്കുന്നു.

panchayath

കെട്ടിട നിർമ്മാണ പെർമിറ്റിന്റെ അന്വേഷണം നടത്തുന്നതിനും ജീവനക്കാരുടെ കുറവ് തടസ്സമായിട്ടുണ്ട്. ഇവിടെയുള്ള അസിസ്റ്റന്റ് എൻജിനീയർക്ക് മറ്റൊരു പഞ്ചായത്തിലെ ചുമതലയുണ്ട്. അതുകൊണ്ട് തന്നെ രണ്ട് സ്ഥലത്തും മരാമത്ത് പണികൾ മന്ദീഭവിക്കുന്നു. വിവരാവകാശത്തിന് കന്നടയിൽ മറുപടി നൽകാൻ രണ്ട് ഭാഷയും കൈകാര്യം ചെയ്യാനറിയാവുന്ന ജീവനക്കാരില്ലാത്തതും പല ആവശ്യങ്ങളുമായി വരുന്ന നാട്ടുകാർക്ക് ആവശ്യങ്ങളൊന്നും നടക്കാറില്ല.

English summary
no required employees in kumbala pachayath office; working in trouble

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്