Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനി സെലിബ്രിറ്റിയോ? ശാസ്ത്രീയമായി ചോദ്യം ചെയ്യലിന് അനുമതി ഇല്ല!!

ഇരുവരെയും ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനും അനുമതി നല്‍കിയിട്ടില്ല. ഇതോടെ പ്രതികളെ ചോദ്യം ചെയ്യാനാകാതെ കുഴങ്ങിയിരിക്കുകയാണ് അന്വേണ ഉദ്യോഗസ്ഥര്‍.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനേയും ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ പോലീസ് മുറയില്‍ ചോദ്യം ചെയ്യരുതെന്ന് ഡിജിപി അടക്കമുള്ള ഉന്നതരില്‍ നിന്ന് നിര്‍ദേശമുണ്ടെന്നാണ് വിവരങ്ങള്‍. ഇരുവരെയും ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനും അനുമതി നല്‍കിയിട്ടില്ല. ഇതോടെ പ്രതികളെ ചോദ്യം ചെയ്യാനാകാതെ കുഴങ്ങിയിരിക്കുകയാണ് അന്വേണ ഉദ്യോഗസ്ഥര്‍.

എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതിന്റെ കാരണം വ്യക്തമല്ല. കൂടാതെ പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ നല്‍കുന്നില്ലെന്നും ആരോപണങ്ങളുണ്ട്. ഈ സന്ദര്‍ഭം പ്രതികളും നന്നായി മുതലെടുക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ സുനി മൊഴി മാറ്റിക്കൊണ്ട് പോലീസിനെ വട്ടംചുറ്റിക്കുന്നുമുണ്ട്.

 കര്‍ശന നിര്‍ദേശം

കര്‍ശന നിര്‍ദേശം

പ്രതികളായ സുനിയെയും വിജേഷിനെയും ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ രീതിയിലെ ചോദ്യം ചെയ്യല്‍ വേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ട്. കൂടാതെ പോലീസ് മുറയില്‍ ചോദ്യം ചെയ്യലിനും വിലക്കുണ്ട. ഈ സഹചര്യത്തില്‍ കുഴങ്ങിയിരിക്കുകയാണ് പോലീസ്.

 സഹകരിക്കാതെ പ്രതികള്‍

സഹകരിക്കാതെ പ്രതികള്‍

പ്രതികളെ പിടികൂടുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന പിന്തുണ ഇപ്പോള്‍ ഇല്ലെന്നും സൂചനകളുണ്ട്. മാത്രമല്ല അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും വിവരങ്ങളുണ്ട്.

 മൊഴിമാറ്റി സുനി

മൊഴിമാറ്റി സുനി

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന വെള്ള സാംസങ് ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോയമ്പത്തൂരില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് ഒരു ഫോണ്‍ കണ്ടെത്തിയിരുന്നെങ്കിലും ഇതല്ല നിര്‍ണായക തെളിവായ ഫോണ്‍ എന്നാണ് സൂചന. കൂടാതെ മൊബൈലിന്റെ കാര്യത്തില്‍ സുനി മൊഴിമാറ്റിക്കൊണ്ടിരിക്കുന്നുണ്ട്.

പിന്നീട് കായലില്‍

പിന്നീട് കായലില്‍

പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ ഫോണ്‍ തമ്മനത്തെ ഓടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഓട വൃത്തിയാക്കി തിരച്ചില്‍ നടത്തിയിട്ടും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഗോശ്രീ പാലത്തു നിന്ന് കായലിലേക്ക് എറിഞ്ഞെന്നായിരുന്നു പിന്നീട് പറഞ്ഞത്. ഇതനുസരിച്ച് കായലിലും പോലീസ് പരിശോധന നടത്തി.

 ഗൂഢാലോചന പരിശോധിക്കുന്നു

ഗൂഢാലോചന പരിശോധിക്കുന്നു

നടി ആക്രമിക്കപ്പെട്ടപ്പോള്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയിലെ അണിയറ പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന വാദം ശക്തമാണ്. ഇത് പുറത്തു കൊണ്ടു വരിക എന്നത് പോലീസിനു തന്നെ വെല്ലുവിളിയായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+