കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ത്യവിശ്രമത്തിന് സ്ഥലമില്ല, പട്ടിക ജാതിക്കാരന്റെ ചിതയൊരുക്കിയത് റോഡരികില്‍

  • By Sruthi K M
Google Oneindia Malayalam News

ചെങ്ങന്നൂര്‍: അന്ത്യവിശ്രമത്തിന് ഒരിഞ്ച് ഭൂമി പോലും ഇല്ല, ഒടുവില്‍ പട്ടികജാതി വിഭാഗക്കാരന്റെ പട്ടടയൊരുക്കിയത് റോഡരികില്‍. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിക്കാണ് പാതയോരം അന്ത്യവിശ്രമ കേന്ദ്രമായി മാറിയത്. ഒരു പൊതു ശ്മശാനം വേണമെന്ന ചെങ്ങന്നൂര്‍കാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല എന്നതാണ് വാസ്തവം. പൊതു നിരത്തില്‍ മൃതദേഹം സംസ്‌ക്കരിക്കേണ്ടി വരുന്ന അവസ്ഥയില്‍ വരെ എത്തി നില്‍ക്കുന്നു.

അര സെന്റ് ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന സാധാരണക്കാരന്‍ തന്റെ മരണശേഷം എവിടെ വിശ്രമിക്കും എന്ന പ്രശ്‌നം നേരത്തെ ഉയര്‍ന്നതാണ്. മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ മൃതദേഹം ആശുപത്രികള്‍ക്കു നല്‍കുകയാണ് പതിവ്, മറ്റുചിലര്‍ വീട്ടിനുള്ളില്‍ സംസ്‌കരിക്കും. ഈ ദുരവസ്ഥയ്ക്ക് ഒടുവില്‍ ഭാഗമാകേണ്ടി വന്നത് കീഴ്‌ച്ചേരിമേല്‍ കുറവന്‍പറമ്പില്‍ വീട്ടില്‍ എ. ശശിക്കാണ്.

death

ഈ ഗൃഹനാഥന്റെ മൃതദേഹം സംസ്‌ക്കരിക്കേണ്ടിവന്നത് നഗരസഭാ റോഡിലാണ്. ഈ ഗൃഹനാഥന് അരസെന്റ് ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പത്രവിതരണക്കാരനായിരുന്നു ശശി. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശശി. ആറുമാസത്തെ ചികിത്സയ്ക്കുശേഷം ഞായറാഴ്ചയാണ് ശശി മരണപ്പെടുന്നത്.

മൃതദേഹം എവിടെ സംസ്‌കരിക്കണം എന്നറിയാതെ ശശിയുടെ കുടുംബം വിഷമിച്ചു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് വീടിനുമുന്‍പിലുള്ള റോഡില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. നഗരത്തില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യം നാട്ടുകാര്‍ വര്‍ഷങ്ങളായി മുന്നോട്ട് വെച്ച കാര്യമാണ്. എന്നാല്‍ പൊതുശ്മശാനം നിര്‍മ്മിക്കാന്‍ ബജറ്റില്‍ തുകവകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറയുന്നതല്ലാതെ ഇതുവരെ അതിന്റെ ഒരു നടപടികളും ആരംഭിച്ചിട്ടുപോലുമില്ല.

English summary
No space for burial, man's deadbody buried on roadside in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X