സുരാജിന്റെ നായികയാവാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരും വന്നില്ല; ചൂടന്‍ മറുപടികളുമായി അലന്‍സിയര്‍
കൊച്ചി: ഹെവന്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൂടന്‍ മറുപടികളുമായി നടന് അലന്‍സിയര്‍. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അലന്‍സിയറെ ചൊടിപ്പിച്ചത്. ഹെവനില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.
സ്ത്രീകഥാപാത്രങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായിരുന്നു അലന്‍സിയറിന്റെ മറുപടി. കുറേ നേരമായല്ലോ ചൊറിയാന്‍ തുടങ്ങിയിട്ട് എന്നും അലന്‍സിയര്‍ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. അതേസമയം താരത്തിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ നിരവധി പേര് വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

ജാഫര്‍ ഇടുക്കിയോട് മാധ്യമപ്രവര്ത്തകന് താടിയും മീശയുമെല്ലാം വടിച്ചത് ആളെ തിരിച്ചറിയാതിരിക്കാനാണോ എന്ന് മാധ്യമപ്രവര്ത്തകന് ചോദിച്ചതിലായിരുന്നു അലന്‍സിയര്‍ ഇടഞ്ഞത്. കോടതിയില്‍ കേസുണ്ട്, എന്താ താങ്കള്‍ക്ക് സമാധാനമാവുമോ? പുള്ളിയെ ഇപ്പോള്‍ പിടിച്ച് കൊടുക്കണമെന്നാണോ ഉദ്ദേശം. ജാഫര്‍ ഇടുക്കിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ, രൂപം മാറിയൊന്നുമല്ലല്ലോ വന്നത്. തലമുടി ഒന്നും വെച്ചിട്ടില്ലല്ലോ ആളെ മനസ്സിലാവാതിരിക്കാന്‍. നിങ്ങള്‍ക്ക് മനസ്സിലായില്ലേ എന്നും അലന്‍സിയര്‍ ചോദിച്ചു. ഇതിന് പിന്നാലെ താന്‍ രണ്ട് പടങ്ങള്‍ ഒരുപോലെ ചെയ്യുന്നത് കൊണ്ടാണ് ഈ ലുക്ക് വെച്ചതെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു.

കഥകളി കലാകാരനെ പോലെയാണ് ജാഫര്‍ ഇടുക്കി. ഏത് വേഷവും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അലന്‍സിയര്‍ ചൂണ്ടിക്കാണിച്ചു. താടിയും മുടിയും നീട്ടി വളര്‍ത്തിയവരെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്യുമായിരുന്നു അത്തരം പ്രവണതകളോട് താല്പര്യമില്ലെന്ന് സുരാജ് പറഞ്ഞതിന് പിന്നാലെയായിരുന്നു അലന്‍സിയറിന്റെ അടുത്ത പരാമര്‍ശം. എല്ലാവരും താടിയും മുടിയും വടിച്ച് ജാഫര്‍ ഇടുക്കിയെ പോലെയിരിക്കണോ? പ്രധാനമന്ത്രി താടി നീട്ടിയാല്‍ പ്രശ്നമുണ്ടോ എന്ന് അലന്‍സിയര്‍ ചോദിച്ചു. മുടിയും താടിയും നീട്ടാന്‍ എല്ലാവര്ക്കും ഈ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. അതെങ്ങനെ കുറ്റകരമാകുമെന്നും അലന്‍സിയര്‍ പറഞ്ഞു.

മുടിയും താടിയും നീട്ടിയതിന് തന്റെ മകനെ പോലീസ് പിടിച്ചെന്നും അലന്‍സിയര്‍ പറയുന്നു. ഫൈനാന്‍സ് കോളേജില്‍ പഠിക്കുകയാണ് തന്റെ മകന്. ട്രാഫിക് റൂള്‍ തെറ്റിച്ചെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ട്രാഫിക് റൂള്‍ തെറ്റിച്ചത് റെയില്‍വേയാണ്. അവരാണ് ഗേറ്റ് അടച്ചിട്ടത്. അവനോട് വണ്ടി വലത്ത് സൈഡിലേക്ക് മാറ്റിയിടാന്‍ പറഞ്ഞു. പോലീസുകാര്‍ അവനെ തടഞ്ഞു. മറ്റൊരു പോലീസുകാരന് വന്ന് പറഞ്ഞു. നീ ട്രാഫിക് വയലേഷന്‍ നടത്തിയിട്ടുണ്ട്. അവര്‍ നോക്കുമ്പോള്‍ തോളിനൊപ്പം മുടി നീട്ടി വളര്‍ത്തിയിട്ടുണ്ട് എന്റെ മകന്. അവനൊരു ആര്‍ട്ടിസ്റ്റാണ്. അവന്റെ ശരീരം അവന്റെ സ്വാതന്ത്ര്യമാണ്. അവന് എന്ത് വേണമെങ്കിലും ചെയ്യാം. അത് ഭരണകൂടത്തിന്റെ സ്വാതന്ത്ര്യമല്ലെന്നും അലന്‍സിയര്‍ പറഞ്ഞു.

സുരാജിന് താടിവെക്കാമെങ്കില്‍, ജാഫര്‍ ഇടുക്കിക്ക് താടിയെടുക്കാമെങ്കില് എനിക്ക് ഇതുപോലെ കുറ്റിതാടി വെക്കാമെന്ന് അലന്‍സിയര്‍ പറയുന്നു. അത് എന്റെ ശരീരം എന്നോട് ആവശ്യപ്പെടുന്നതാണ്. അത് ഭരണകൂടത്തിന്റെ അധികാരമോ അവകാശമോ അല്ല. വണ്ടിപ്പെരിയാറില്‍ ഞാന്‍ ഷൂട്ടില്‍ നില്‍ക്കുമ്പോഴാണ് എനിക്ക് കോള്‍ വരുന്നത്. ഇന്ന വണ്ടി നിങ്ങളുടെ അല്ലേ എന്ന് ചോദിച്ചു. അതേ എന്ന് ഞാനും പറഞ്ഞു. എന്താ പ്രശ്നമെന്ന് ചോദിച്ചു. ഓടിച്ച പയ്യന് ഗതാഗത ലംഘനം നടത്തിയെന്ന് പറഞ്ഞു. അവനെ സ്റ്റേഷനില്‍ വൈകീട്ട് ഹാജരാക്കണമെന്നും പറഞ്ഞു. ട്രാഫിക് ലംഘനം നടത്തിയെങ്കില്‍ പിഴയല്ലേ അടയ്ക്കേണ്ടത്, എന്തിനാണ് ആള് ഹാജരാവുന്നതെന്നും അലന്‍സിയര്‍ ചോദിച്ചു.

മകനെ വിളിച്ചപ്പോള്‍ കൃത്യമായ വിവരങ്ങള്‍ അവന് എനിക്ക് തന്നു. അവന് ആ സ്റ്റേഷനില്‍ പോയപ്പോള്‍, നീ എന്തിനാണ് തലമുടി വളര്‍ത്തിയതെന്നാണ് പോലീസുകാര്‍ ചോദിച്ചത്. എന്താ ഈ നാട്ടില്‍ തലമുടി വളര്‍ത്താന്‍ അവകാശമില്ലേയെന്നും അലന്‍സിയര്‍ ചോദിച്ചു. പ്രധാനമന്ത്രിയെ ഇടയ്ക്കിടെ പരാമര്‍ശിക്കാറുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ അതെന്താ എന്റെ പ്രധാനമന്ത്രിയെ ഇഷ്ടപ്പെട്ടു കൂടെ എന്ന് അലന്‍സിയര്‍ ചോദിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും പ്രതിപക്ഷ നേതാവിനെ കുറിച്ചും താന്‍ പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയെ എന്തുകൊണ്ട് തനിക്ക് ഇഷ്ടപ്പെട് കൂടാ, നിങ്ങള്‍ക്ക് അത്തരമൊരു ആഗ്രഹമുണ്ടോയെന്നും അലന്‍സിയര്‍ ചോദിച്ചു.

താന്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ മാത്രം ഇഷ്ടപ്പെടണോ, അതോ സോണിയാ ഗാന്ധിയെ പ്രേമിക്കണോ എന്നും അലന്‍സിയര്‍ തുറന്നടിച്ചു. നായികാ കഥാപാത്രമില്ലേ എന്ന് ചോദിച്ചതിന് പിന്നാലെ അലന്‍സിയറിന്റെ അടുത്ത കമന്റ് വരികയായിരുന്നു. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ച് വന്നില്ലെന്നായിരുന്നു അലന്‍സിയറുടെ മറുപടി. കുറേ നേരമായിട്ട് ചൊറിഞ്ഞോണ്ടിരിക്കുവാണല്ലോ, ഇങ്ങേരുടെ ഭാര്യയുടെ കഥാപാത്രമായി ഡബ്ല്യുസിസിയില്‍ നിന്ന് ആരും വന്നില്ല. നിങ്ങള്‍ എഴുതിക്കോ എന്നും അലന്‍സിയര്‍ തുറന്നടിച്ചു. ചിത്രത്തില്‍ ആകെയുള്ള സ്ത്രീകഥാപാത്രം വിനയ പ്രസാദ് മാത്രമാണെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications