കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഎംസിസിയുമായുള്ള കരാർ റദ്ദാക്കാത്ത സർക്കാർ നടപടി മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചന;രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; ആഴക്കടൽ മത്സ്യ കൊള്ളയ്ക്കായി ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് നിക്ഷേപക സംഗമമായ അസെന്റിൽ വെച്ച് ഒപ്പിട്ട മുഖ്യ ധാരണാപത്രം റദ്ദാക്കാൻ ഇതുവരെ സർക്കാർ തയ്യാറാകാത്തത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ധാരണാപത്രം റദ്ദാക്കുമെന്ന് നിരന്തരം പറയുന്നതല്ലാതെ സർക്കാർ ഇതുവരെ അതിനുള്ള നടപടികൾ പൂർത്തിയാക്കാൻ തയ്യാറായിട്ടില്ല. ആഴക്കടൽ വിഷയത്തിൽ സർക്കാർ തുടക്കം മുതൽ തുടരുന്ന കള്ളക്കളികളുടെ തെളിവാണ് ഒരു മാസം കഴിഞ്ഞിട്ടും ഈ കരാറുകൾ റദ്ദാക്കാൻ സർക്കാർ തയ്യാറാകാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

chennithala

400 യന്ത്രവൽകൃത യാനങ്ങളും അഞ്ചു മദർ ഷിപ്പുകളും നിർമ്മിക്കാൻ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഉണ്ടാക്കിയ ഉപകരാർ മാത്രമാണ് സർക്കാർ റദ്ദാക്കിയത്. സർക്കാരുമായി ഉണ്ടാക്കിയ ഇഎംസിസി യുടെ ഒറിജിനൽ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്. അതിന്റെ അർത്ഥം ഇ എം സി സി എന്ന അമേരിക്കൻ കുത്തക കമ്പനിയ്ക്ക് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പണയം വെച്ച നടപടി തിരുത്താൻ സർക്കാർ തയ്യാറല്ല എന്നാണ്. വീണ്ടും അധികാരത്തിൽ വന്നാൽ കരാറുമായി മുന്നോട്ട് പോയി തങ്ങളുടെ ഗൂഡലക്ഷ്യം നടപ്പിലാക്കാമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബോധപൂർവ്വം വഞ്ചിക്കുകയും അവരുടെ വയറ്റിത്തടിക്കുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. വൻതോതിലുള്ള കോഴയാണ് ഈ കരാറിന്റെ പേരിൽ കൈമാറിയിട്ടുള്ളത്. കരാറിൽ അഴിമതിയുള്ളത് കൊണ്ടാണ് ഇപ്പോഴും അത് റദ്ദാക്കാന് സർക്കാർ തയ്യാറാകാത്തത്. ഈ വഞ്ചനയ്ക്ക് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ബാലറ്റിലൂടെ മറുപടി നൽകും എന്നുറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
രമേശ് ചെന്നിത്തലക്കെതിരെ എം വിജയകുമാർ| M Vijayakumar Interview | Oneindia Malayalam

ഇഡിക്കെതിരായ കേസ്: ഉത്തരവിൽ ഡിജിപി ഒപ്പിടാത്തത് മനഃപൂർവ്വം, കാരണം !!!ഇഡിക്കെതിരായ കേസ്: ഉത്തരവിൽ ഡിജിപി ഒപ്പിടാത്തത് മനഃപൂർവ്വം, കാരണം !!!

കൊല്ലം ഉൾപ്പെടെ 4 ജില്ലകളിൽ അട്ടിമറി,10 മണ്ഡലങ്ങൾ മറിയും,യുഡിഎഫിന് 78 സീറ്റ് വരെ,രാഹുൽ സർവ്വേ ടീം റിപ്പോർട്ട്കൊല്ലം ഉൾപ്പെടെ 4 ജില്ലകളിൽ അട്ടിമറി,10 മണ്ഡലങ്ങൾ മറിയും,യുഡിഎഫിന് 78 സീറ്റ് വരെ,രാഹുൽ സർവ്വേ ടീം റിപ്പോർട്ട്

ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി; ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ജെയ്‌സല്‍, നിയമനടപടി ആലോചിക്കുന്നുഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി; ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ജെയ്‌സല്‍, നിയമനടപടി ആലോചിക്കുന്നു

English summary
non-cancellation of contract with EMCC; Chennithala slams LDF govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X