ഞെട്ടിച്ച പ്രഖ്യാപനവുമായി ലീഗ്: കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ്, ഷാജി അഴീക്കോട്- പട്ടിക
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വനിതകള്‍ ഉള്‍പ്പടെയുള്ള പട്ടികയാണ് പാണക്കാട് ചേര്‍ന്ന നിര്‍വാഹക സമതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ ജനവിധി തേടും. ലീഗ് ചരിത്രത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് നൂര്‍ബിന റഷീദ്. 1996 ല്‍ ഖമറുന്നീസ അന്‍വറിന് മുസ്ലിം ലീഗ് സീറ്റ് അനുവദിച്ചിരുന്നു. അതിന് ശേഷം 25 വര്‍ഷത്തിന് ശേഷമാണ് ഒരു വനിത ലീഗ് പട്ടികയില്‍ ഇടം പിടിക്കുന്നത്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

നൂര്‍ബിന റഷീദ്
അവസാനഘട്ടത്തിലാണ് ലീഗ് പട്ടികയില്‍ നൂര്‍ബിന റഷീദ് ഇടം പിടിക്കുന്നത്. ലീഗിന്‍റെ സിറ്റിങ് സീറ്റാണ് കോഴിക്കോട് സൗത്ത്. എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവര്‍കോവില്‍ ആണ് സ്ഥാനാര്‍ത്ഥി. വിജയമുറപ്പുള്ള ഒരു സീറ്റ് ഇത്തവണ വേണമെന്ന ആവശ്യം തുടക്കം മുതല്‍ തന്നെ വനിത ലീഗ് ഉന്നയിച്ചിരുന്നു.

ഷാജി അഴീക്കോട് തന്നെ
കുഞ്ഞാലിക്കുട്ടി വേങ്ങരയിലാണ് മത്സരിക്കുന്നത്. കാസര്‍കോട്, അല്ലെങ്കില്‍ മലപ്പുറം ജില്ലയിലെ ഉറപ്പുള്ള ഏതെങ്കിലും സീറ്റിലേക്ക് മാറാന്‍ ശ്രമിച്ചിരുന്ന കെ എം ഷാജി ഇത്തവണയും അഴീക്കോട് തന്നെ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. കളമശ്ശേരിയില്‍ ഇബ്രാഹീം കുഞ്ഞിന് പകരം അദ്ദേഹത്തിന്‍റെ മകന്‍ ഗഫൂര്‍ ആണ് സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത്. പാര്‍ട്ടി ജില്ലാ ഭാരവാഹി കൂടിയാണ് ഇദ്ദേഹം.

കുന്ദമംഗലത്ത് വീണ്ടും പരീക്ഷണം
കുന്ദമംഗലത്ത് ദിനേഷ് പെരുമണ്ണയെ ആണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം ഡിസിസി അംഗമാണ്. സര്‍വസമ്മതനായ സ്ഥാനാര്‍ത്ഥിയായിട്ടാണ് ദിനേഷിനെ പരിഗണിച്ചത്. കുത്തുപറമ്പില്‍ പൊട്ടന്‍കണ്ടി അബ്ദുള്ള സ്ഥാനാര്‍ത്ഥിയാവും.

ഫിറോസ് താനൂരില്‍
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ പികെ ഫിറോസ് താനുരിലും അഡ്വ. എന്‍ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാടും മത്സരിക്കുന്നു. ഗുരുവായൂരില്‍ കെഎന്‍ ഖാദര്‍, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള, തിരുവമ്പാടിയില്‍ സിപി ചെറിയ മുഹമ്മദ്, കാസര്‍കോട് എന്‍എ നെല്ലിക്കുന്നും ഏറനാട് പികെ ബഷീറും വീണ്ടും മത്സരിക്കുന്നു.

പെരിന്തൽമണ്ണ - നജീബ് കാന്തപുരം
കാസർകോട് - എൻ എ നെല്ലിക്കുന്ന്, മലപ്പുറം - പി ഉബൈദുള്ള, മഞ്ചേരി - അഡ്വ യു എ ലത്തീഫ് പെരിന്തൽമണ്ണ - നജീബ് കാന്തപുരം, കോട്ടയ്ക്കൽ - കെ കെ ആബിദ് ഹുസൈൻ തങ്ങൾ മങ്കട - മഞ്ഞളാംകുഴി അലി.തിരൂർ - കുറുക്കോളി മൊയ്ദീൻ, കോങ്ങാട് - യു സി രാമൻ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍
മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിയും രാജ്യസഭ സീറ്റിലേക്ക് പിവി അബ്ദുള്‍ വഹാബും മത്സരിക്കും. മൂന്ന് തവണ എംഎല്‍എ ആയിരുന്നവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായി. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

പ്രഖ്യാപനം പിന്നീട്
അധികമായി ലഭിക്കുന്ന സീറ്റില്‍ പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചതിന് ശേഷം അവിടെ പ്രഖ്യാപനം ഉണ്ടാവും. പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്ക് മത്സരിച്ച ലീഗ് ഇത്തവണ 27 സീറ്റിലാണ് മത്സരിക്കുന്നത്.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications